ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ തിരിച്ചടിക്കുന്നു. രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് നാല് റണ്‍സിന്റെ നേരിയ ലീഡ് മാത്രമാണുള്ളത്. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 262 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണെടുത്തിട്ടുള്ളത്. 10 റണ്‍സുമായി ഭുവനേശ്വര്‍ കുമാറാണ് ക്രീസില്‍. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന്റെ ഉജ്ജ്വല ബൗളിംഗാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. 1ന് 108 എന്ന കരുത്തുറ്റ നിലയില്‍ നിന്നാണ് ഇന്ത്യ 8ന് 266 എന്ന നിയിലേക്ക് കൂപ്പുകുത്തിയത്. പൂജാര, കോഹ്ലി, സച്ചിന്‍, രഹാനെ എന്നീ മുന്‍നിരക്കാരുടെയും ഓള്‍റൗണ്ടര്‍ അശ്വിന്റെയും വിക്കറ്റുകളാണ് ലിയോണ്‍ വീഴ്‌ത്തിയത്.
നേരത്തെ 231 ന് എട്ട് എന്ന നിലയില്‍ രണ്ടാം ദിവസം കളി തുടര്‍ന്ന ഓസ്ട്രേലിയ 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 262 റണ്‍സിന് ഓള്‍ ഔട്ടായി. സിഡില്‍ 51 റണ്‍സും പാറ്റിന്‍സണ്‍ 30 റണ്‍സുമെടുത്തു. സിഡിലിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പാറ്റിന്‍സണിനെ പ്രഗ്യാന്‍ ഓജ കോഹ്ലിയുടെ കൈകളിലെത്തിച്ചു. ഇതോടെ ഓജ ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റ് നേട്ടം കൈവരിച്ചു. ഇന്ത്യക്ക് വേണ്ടി അശ്വിന്‍ അഞ്ച് വിക്കറ്റും ഇഷാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ടീമില്‍ അരങ്ങേറ്റം കുറിച്ച ഓപ്പണര്‍ അജിന്‍ക്യ രഹാനെക്ക് പകരം ചേതേശ്വര്‍ പൂജാരയാണ് മുരളി വിജയിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 108 റണ്‍സ് അടിച്ചുകൂട്ടി. 76 പന്തില്‍ നിന്ന് അഞ്ച് ബൗണ്ടറിയോടെ 52 റണ്‍സെടുത്ത പൂജാരയെ ബൗള്‍ഡാക്കി ലിയോണാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. തുടര്‍ന്നെത്തിയ വിരാട് കോഹ്ലി ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കോഹ്ലി മടങ്ങിയത്. തുടര്‍ന്ന് സച്ചിനും മുരളി വിജയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചെങ്കിലും സ്കോര്‍ 148-ല്‍ എത്തിയപ്പോള്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്തുവന്ന മുരളി വിജയിനെ മടക്കി സിഡില്‍ ഈ കുട്ടുകെട്ട് പിരിച്ചു.
123 പന്തുകളില്‍ നിന്ന് 8 ബൗണ്ടറികളോടെ 57 റണ്‍സെടുത്ത വിജയിനെ സിഡിലിന്റെ പന്തില്‍ മാത്യു വെയ്ഡ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ആദ്യ ടെസ്റ്റ് കളിക്കാന്‍ ക്രീസിലെത്തിയ അജിന്‍ക്യ രഹാനെക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 7 റണ്‍സ് മാത്രമെടുത്ത രഹാനെയെ ലിയോണിന്റെ പന്തില്‍ സ്മിത്ത് പിടികൂടി സ്കോര്‍ 4ന് 165. പിന്നീട് സച്ചിനും ധോണിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്കോര്‍ 180-ല്‍ എത്തിയപ്പോള്‍ ലിയോണ്‍ വീണ്ടും ആഞ്ഞടിച്ചു. 53 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറിയോടെ 32 റണ്‍സെടുത്ത സച്ചിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ലിയോണ്‍ ഓസ്ട്രേലിയക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് സ്കോര്‍ 210-ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത ധോണിയും മടങ്ങി. പാറ്റിന്‍സണിന്റെ പന്തില്‍ വാട്സണ് ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങിയത്. പിന്നീട് ജഡേജയും അശ്വിനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സിനെ മുന്നോട്ട് നയിച്ചത്. ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച ജഡേജ സ്കോര്‍ അതിവേഗം ഉയര്‍ത്തി. എന്നാല്‍ ഇന്ത്യന്‍ സ്കോര്‍ 254-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും നഷ്ടമായി. 49 പന്തില്‍ നിന്ന് 6 ബൗണ്ടറികളോടെ 43 റണ്‍സെടുത്ത ജഡേജയെ മാക്സ്‌വെല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്കോര്‍ 266-ല്‍ എത്തിയപ്പോള്‍ 12 റണ്‍സെടുത്ത അശ്വിനെയും നഷ്ടമായതോടെ രണ്ടാം ദിവസത്തെ കളിക്ക് സമാപ്തിയായി. ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് അശ്വിന്‍ മടങ്ങിയത്. ഓസ്ട്രേലിയക്ക് വേണ്ടി ലിയോണ്‍ 94 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്
എഡ്കോവന്‍ ബി അശ്വിന്‍ 38, വാര്‍ണര്‍ സി കോഹ്ലി ബി ഇഷാന്ത് 0, ഹ്യൂസ് ബി ഇഷാന്ത് 45, വാട്സണ്‍ സ്റ്റാമ്പ് ധോണി ബി ജഡേജ 17, സ്മിത്ത് സി രഹാനെ ബി അശ്വിന്‍ 46, വെയ്ഡ് സി മുരളി വിജയ് ബി അശ്വിന്‍ 2, മാക്സ്‌വെല്‍ സി ഇഷാന്ത് ബി ജഡേജ 10, മിച്ചല്‍ ജോണ്‍സണ്‍ ബി അശ്വിന്‍ 3, പീറ്റര്‍ സിഡില്‍ ബി അശ്വിന്‍ 50, പാറ്റിന്‍സണ്‍ സി കോഹ്ലി ബി ഓജ 30, ലിയോണ്‍ നോട്ടൗട്ട് 8 എക്സ്ട്രാസ് 12. ആകെ 262.
വിക്കറ്റ് വീഴ്ച: 1-4, 2-71, 3-106, 4-115, 5-117, 6-129, 7-136, 8-189, 9-243, 10-262.
ബൗളിംഗ്: ഭുവനേശ്വര്‍ കുമാര്‍ 9-1-43-0, ഇഷാന്ത് ശര്‍മ്മ 14-3-35-2, ആര്‍. അശ്വിന്‍ 34-18-57-5, പ്രഗ്യാന്‍ ഓജ 26.1-6-75-1, രവീന്ദ്ര ജഡേജ 29-8-40-2.
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
മുരളി വിജയ് സി വെയ്ഡ് ബി സിഡില്‍ 57, പൂജാര ബി ലിയോണ്‍ 52, കോഹ്ലി എല്‍ബിഡബ്ല്യു ലിയോണ്‍ 1, ടെണ്ടുല്‍ക്കര്‍ എല്‍ബിഡബ്ല്യു ലിയോണ്‍ 32, രഹാനെ സി സ്മിത്ത് ബി ലിയോണ്‍ 7, ധോണി സി വാട്സണ്‍ ബി പാറ്റിന്‍സണ്‍ 24, ജഡേജ എല്‍ബിഡബ്ല്യൂ മാക്സ്‌വെല്‍ 43, ആര്‍. അശ്വിന്‍ എല്‍ബിഡബ്ല്യു ലിയോണ്‍ 12, ബി. കുമാര്‍ നോട്ടൗട്ട് 10, എക്സ്ട്രാസ് 28. ആകെ 8 വിക്കറ്റിന് 266.
വിക്കറ്റ് വീഴ്ച: 1-108, 2-114, 3-148, 4-165, 5-180, 6-210, 7-254, 8-266.
ബൗളിംഗ്: ജോണ്‍സണ്‍ 17-3-44-0, പാറ്റിന്‍സണ്‍ 14-1- 54-1, പീറ്റര്‍ സിഡില്‍ 12-3-38-1, ലിയോണ്‍ 22.1-3-94-5, മാക്സ്‌വെല്‍ 3-0-8-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: