പുസ്തകങ്ങളില്‍ നിന്ന് ബുദ്ധിവികാസത്തിന് വളരെ സഹായം കിട്ടാന്‍ കഴിയും. എന്നാല്‍ ആദ്ധ്യാത്മികവികാസത്തിനോ ശൂന്യപ്രായം. പുസ്തകങ്ങള്‍ പഠിച്ചുകൊണ്ടിരിക്കേ, ആദ്ധ്യാത്മിക സഹായം നമുക്ക് കിട്ടുന്നതായി നാം ചിലപ്പോള്‍ അന്ധാളിച്ചുപോകാറുണ്ട്; എന്നാല്‍ നമ്മത്തന്നെ വിശകലനം ചെയ്യുന്നപക്ഷം നമുക്ക് കാണാം, നമ്മുടെ ബുദ്ധിക്കാണ് സഹായം കിട്ടിയത്, ആത്മാവിനല്ല എന്ന്. അതുകൊണ്ടാണ് നമ്മില്‍ പലര്‍ക്കും അത്യത്ഭുതകരമായി പ്രസംഗിക്കാന്‍ ആവുമെങ്കിലും പ്രവൃത്തിയുടെ സമയംവരുമ്പോള്‍ നമ്മുടെ പോരായ്മ അതിദയനീയമെന്ന് കാണുന്നത്. പുസ്തകങ്ങള്‍ക്ക് ആ പ്രചോദനം പുറത്തുനിന്ന് നല്കാനാവാത്തതുകൊണ്ടാണത്. ആത്മാവിനെ ത്വരപ്പെടുത്താന്‍ വേറൊരാത്മാവില്നിന്നുതന്നെ പ്രചോദനം വരണം.
ഈ പ്രചോജനം യാതൊരാത്മാവില്‍ വരുന്നുവോ അദ്ദേഹത്തെ ഗുരു, ആചാര്യന് എന്നും യാതൊരാത്മാവിലേക്ക് പ്രചോദനം പ്രവഹിക്കപ്പെടുന്നുവോ അയാളെ ശിഷ്യന്, വിദ്യാര്‍ത്ഥി എന്നും വിളിക്കുന്നു. ഈ പ്രചോദനത്തെ പ്രവഹിക്കണമെങ്കില്‍ ആദ്യമായി, ഏതൊന്നില് നിന്ന് അതുല്ഭവിക്കുന്നുവോ ആ ആത്മാവിന് അതിനെ വേറൊരുവനിലേക്ക് സംക്രമിപ്പിക്കാന്‍ – എന്നുപറയട്ടെ – ശക്തി ഉണ്ടായിരിക്കണം; രണ്ടാമത്, ഏതിലേക്കതു സംക്രമിപ്പിക്കുന്നുവോ ആ വിഷയം (ശിഷ്യന്) സ്വീകരിക്കാന്‍ പറ്റിയതുമായിരിക്കണം. വിത്തുജീവനുള്ള വിത്തായിരിക്കണം. നിലം ഉഴുതു തയ്യാറുമായിരിക്കണം; ഈ രണ്ടു വ്യവസ്ഥകളും നിറവേറിയാല്‍ മതത്തിന്റെ ഒരത്ഭുതവളര്ച്ച ഉണ്ടാകുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: