കാസര്‍കോട്: ജമാഅത്ത് കമ്മറ്റികള്‍ ഉള്‍പ്പെടെയുള്ള മുസ്ളീം മാനേജ്മെണ്റ്റുകള്‍ ലക്ഷങ്ങളുടെ അഴിമതിയാണ് വിദ്യാഭ്യാസ രംഗത്ത് നടത്തുന്നതെന്ന് മുസ്ളീം മാനേജ്മെണ്റ്റ് സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ രൂപം കൊണ്ട ഫേസ്ബുക്ക് കൂട്ടായ്മയായ ‘എ ടീം ഫോര്‍ ചെയ്ഞ്ച്’ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം സമുദായത്തിണ്റ്റെ അവകാശങ്ങളെയാണ് മുസ്ളീം മാനേജ്മെണ്റ്റുകള്‍ വില്‍പ്പന നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്കൂളുകളും കോഴ്സുകളും നേടിയെടുക്കാന്‍ മുസ്ളീം സമുദായത്തിണ്റ്റെ പേര് സ്വീകരിച്ച് അവ ലഭിച്ചു കഴിഞ്ഞാല്‍ സമുദായത്തെ വിസ്മരിക്കുകയും ചെയ്യുന്നു. സാമുദായിക രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നേടിയെടുക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനക്കാര്‍ കച്ചവടകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സര്‍ക്കാര്‍ സര്‍വ്വീസില്‍ 12 ശതമാനം സംവരണം മുസ്ളീം സമുദായത്തിന് ലഭിക്കുമ്പോള്‍ സ്വന്തം സമുദായത്തിണ്റ്റെ പേരില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഇത് നടപ്പിലാക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ടില്‍ നിന്ന് ജില്ലയിലെ മുസ്ളീം മാനേജ്മെണ്റ്റ് വിദ്യാലയങ്ങള്‍ ഓരോന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപവരെ കൈപ്പറ്റിയിട്ടുണ്ട്. ഈ തുക എങ്ങനെ ചെലവഴിച്ചുവെന്ന് അറിയാത്ത സ്കൂള്‍ കമ്മറ്റികളുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. ജില്ലയില്‍ മുസ്ളീം മാനേജുമെണ്റ്റ് സ്കൂളുകളില്‍ അടുത്ത കാലത്തായി നടന്ന നിയമനങ്ങള്‍ക്ക് കോഴവാങ്ങിയതിനെക്കുറിച്ചുള്ള വിവരം തങ്ങളുടെ കൈവശമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. ഇണ്റ്റര്‍വ്യുവില്‍ പങ്കെടുത്ത് കോഴ നല്കാത്തതിനാല് ജോലി നിഷേധിക്കപ്പെടുന്നവരുടെ കൂട്ടായ്മ നടത്തും. സ്ത്രീധനമായി ലഭിച്ച സ്വകാര്യ സ്വത്ത് കൈകാര്യം ചെയ്യുന്നതുപോലെയാണ് സമുദായത്തിണ്റ്റെ സ്വത്ത് ചിലര്‍ അനുഭവിക്കുന്നത്. ഇത്തരം ആളുകളെ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കും. പത്രസമ്മേളനത്തില്‍ കരീം കുണിയ, എം.എ.നജീബ്, റൗഫ് ബായിക്കര, അസീസ് കളത്തൂറ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: