കൊച്ചി: മാര്‍പ്പാപ്പയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ പ്രൊഫ. പി.ജെ.കുര്യന്റെ നേതൃത്വത്തില്‍ പ്രതിനിധി സംഘത്തെ അയച്ചതിലൂടെ കേന്ദ്രസര്‍ക്കാരും സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ക്രൈസ്തവ സമൂഹത്തെയും കത്തോലിക്കാ സഭയേയും മാര്‍പ്പാപ്പയേയും അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഫോര്‍ ദി കിങ്ങ്ഡം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു. ചെയര്മാന് അഡ്വ. ജേക്കബ് പുളിക്കന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്രാന്‍സിസ് പെരുമന, സ്റ്റാന്‍ലി പൗലോസ്, സി.കെ.ജോസഫ്, അഡ്വ. പി.ജെ.ജോഷി, അഗസ്റ്റിന് പുളിക്കല്‍, ഫ്രാന്‍സിസ് സേവ്യര്‍, സി.ബി.കുഞ്ഞപ്പന്, സെബാസ്റ്റ്യന്‍ ജോസഫ്, ജോണ്‍ ഡിക്സണ്‍, അഡ്വ. മാനുവല്‍ ബിവേര എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: