കാലടി: സാഹിത്യത്തിനും കലയ്ക്കും സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുണ്ടെന്ന കാഴ്ചപ്പാട് ഇന്നത്തെ രാഷ്ട്രീയനേതാക്കള്‍ക്ക് കൈമോശം വന്നിരിക്കുന്നതായും രാഷ്ട്രീയവും സംസ്കാരവും സമ്പൂര്‍ണ്ണ മനുഷ്യനെ രൂപീകരിക്കുന്നതില്‍ തുല്യപങ്കു വഹിക്കുന്നുവെന്ന വസ്തുത പൊതുപ്രവര്‍ത്തകര്‍ പ്രത്യേകം ഓര്‍മ്മ വയ്ക്കണമെന്നും കേരള സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി. ബാലമോഹന് തമ്പി പറഞ്ഞു. കാലടി എസ്.എന്‍.ഡി.പി. ലൈബ്രറിയില്‍ ബുധസംഗമത്തിന്റെ 240-ാം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന സ്നേഹസംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാം സ്വയം പരിവര്‍ത്തനത്തിന് തയ്യാറാകാതെ സമൂലമായ സാമൂഹ്യമാറ്റം സാധ്യമല്ലെന്നും ഇക്കാര്യത്തില്‍ ഗ്രന്ഥശാലകള്‍ക്കും ബുധസംഗമം പോലുളള സാംസ്കാരിക കൂട്ടായ്മകള്ക്കുളള പങ്ക് വരെ വലുതാണെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
കാലടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ബി. സാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന ഡോ. ജി. ബാലമോഹന് തമ്പിയ്ക്ക് ഗ്രന്ഥശാലാരക്ഷാധികാരി ഉദയാരവി ഉപഹാരം നല്കി. എ.എസ്. ഹരിദാസ്, ആര്.ശിവശങ്കരപ്പിളള, പി.ഐ. നാദിര്‍ഷാ, ജോര്‍ജ്ജ് മേനാച്ചേരി, വിജയന് മുണ്ടിയാത്ത് എന്നിവര്‍ സംസാരിച്ചു. കവി സുരേഷ് മൂക്കന്നൂര്‍ കവിത അവതരിപ്പിച്ചു. ജയന് എന്‍.ശങ്കരന് സ്വാഗതവും ബുധസംഗമം കണ്‍വീനര്‍ കാലടി എസ്. മുരളീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: