ഹിന്ദുമതത്തില്‍ ശാ സ്ത്രപരമായി ആറ് വിഭാഗങ്ങള്‍ അഥവാ ചിന്താഗതികള്‍ ഉണ്ടെങ്കിലും അവയിലൊന്നുപോലും ഒരു സാങ്കല്‍പ്പികലോകത്തിന്റെ വിവരണത്തില്‍ മുഴുകിയിരിക്കുന്ന ഒരു ഗ്രന്ഥമാണെന്ന് പറയാനാവുകയില്ല. ഏതെങ്കിലും ഒരു വിഭാഗം അങ്ങനെ ഭാവനയില്‍ മാത്രം ഇരിക്കുന്ന ഒരാദര്‍ശലോകത്തെ വരഞ്ഞൊപ്പിക്കുകയും അതിനെ സാധിതപ്രായമാക്കാനുള്ള പ്രയോഗികമാര്‍ഗങ്ങള്‍ അതി ല്‍ വിശദീകരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പ്രയോഗികമതികളായ ആര്യന്മാര് ആ ഗ്രന്ഥത്തെ ഒരു വെറും കവിതയായി മാത്രമല്ലാതെ ഒരു തത്വശാസ്ത്രമായി കണക്കാക്കുകതന്നെ ചെയ്യുകയില്ലായിരുന്നു. ഹൈന്ദവചിന്താ പാരമ്പര്യമനുസരിച്ച് ഏതെങ്കിലും ഒന്ന് ഒരു തത്വശാസ്ത്രമാവണമെന്നുണ്ടെങ്കില് ജീവിതത്തെപ്പറ്റിയുള്ള ആദര്‍ശപരമായ ഒരു പൂര്ണവീക്ഷണം മാത്രം അതിലുണ്ടായാല്‍ പോരാ, ആ തത്വശാസ്ത്രത്തെ അനുസരിക്കുന്നവര്‍ക്ക് താദൃശമായ ഒരു ജീവിതസൗധം കെട്ടിപ്പടുക്കാനുള്ള വഴികളും സാഹചര്യങ്ങളും അതില്‍ നിര്ദ്ദേശിച്ചിട്ടുണ്ടായിരിക്കുകയും വേണം.
സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: