കേപ് കാനവറല്‍: ന്യൂയോര്‍ക്ക് നഗരത്തിന് മേല്‍ ഉല്ക്കപതിച്ചാല് അതിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് നാസയുടെ മേധാവി ചാള്‍സ് ബോള്‍ഡന്‍ ചോദിക്കുന്നു. പ്രാര്‍ത്ഥന മാത്രമെ അതിന് പ്രതിവിധിയുള്ളുവെന്നും അദ്ദേഹം പറയുന്നു.
ഭൂമിയില്‍ ഇത് പതിക്കാതിരിക്കാന്‍ എന്തെങ്കിലും മാര്ഗ്ഗമുണ്ടോയെന്നും യുഎസ് വൈറ്റ്ഹൗസില്‍ കൂടിയ ശാസ്ത്ര പ്രതിനിധികളോട് അദ്ദേഹം ആരാഞ്ഞു. ഉദ്ദേശം 55 അടി വ്യാസം വരുന്ന ഉല്‍ക്കയാണ് ഫെബ്രുവരി 15ന് റഷ്യയിലെ ചെലിയാബിന്‍സ്ക്കില്‍ പൊട്ടിത്തെറിച്ചത്. ഇതില്‍ 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു.
അന്നേ ദിവസം വൈകി ഭൂമിക്ക് 27,687 കിലോമീറ്റര്‍ മുകളിലായി ഒരുല്ക്ക കടന്നു പോയതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ടെലിവിഷന്‍ നെറ്റ്വര്‍ക്കുകളെക്കാളും കാലാവസ്ഥാ ഉപഗ്രഹങ്ങളേക്കാളുമെല്ലാം ഭൂമിക്ക് സമീപം സ്ഥിതി ചെയ്യുന്നുവെന്നാണ് നാസയുടെ കണ്ടെത്തല്‍. നാമെല്ലാം സൗരയൂഥത്തിലാണ് താമസിക്കുന്നത്.
നിരവധി അത്ഭുതകരമായ വസ്തുക്കള്‍ നമ്മുടെ ഭൂമിക്ക് വളരെ ദൂരെയായി കടന്നു പോകുന്നുണ്ടെന്ന് പ്രതിനിധിയായ എഡീ ബെര്‍ണൈസ് ജോണ്സണ് പറയുന്നു.
കഴിഞ്ഞ മാസം നടന്ന മഹാവിപത്തില്‍ നിന്ന് നമ്മള് രക്ഷപ്പെട്ടത് ഭാഗ്യമാണെന്നും ഗ്രഹത്തെ ഇതില്‍ നിന്ന് രക്ഷിക്കാന്‍ എത്ര പണം ചെലവാക്കേണ്ടി വരുമെന്നും ലാമര്‍ സ്മിത്ത് ചോദിക്കുന്നു.
ഭൂമിക്കടുത്തുകൂടി 95 ശതമാനവും വലുപ്പം കൂടിയ വസ്തുക്കളാണ് കടന്നു പോകുന്നതെന്നും അതെല്ലാം ഒരു കിലോമീറ്റര്‍ വ്യാപ്തിയുള്ളവയാണെന്നും ശാസ്ത്ര ഉപദേശകന് ജോണ്‍ ഹോള്ഡറണ് പറയുന്നു. എന്നാല്‍ 10000 മടങ്ങ് ശക്തിയുള്ളതും 165 അടി വ്യാപ്തിയുമുള്ള, നഗരത്തെ കൊല്ലുന്ന ഉല്‍ക്കകള്‍ പത്ത് ശതമാനം മാത്രമെ കണ്ടിട്ടുള്ളുവെന്നും ഹോള്ഡറണ് കൂട്ടിച്ചേര്‍ത്തു. ഇത് 1000 വര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമെ ഇങ്ങനെ സംഭവിക്കാറുള്ളുവെന്നും അദ്ദേഹം പറയുന്നു.
ഉല്‍ക്കയെ കുറിച്ച് നാസയുടെ വിവരങ്ങളനുസരിച്ച് അമേരിക്കയിലെ ജനങ്ങള്‍ ഭയന്നിരിക്കുകയാണ്. മൂന്നാഴ്ച്ചക്കുള്ളില്‍ ഉല്‍ക്ക പതിക്കുകയാണെങ്കില്‍ പ്രാര്‍ത്ഥന മാത്രമെ മാര്‍ഗ്ഗമുള്ളുവെന്ന് ചാള്‍സ് ബോള്‍ഡന്‍ പറയുന്നു. ഉല്‍ക്ക വഴിതിരിച്ചു വിടുന്നതിനായി നാസാ പുതിയ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് ശ്രമിച്ചുവരുകയാണ്.
ഏകദേശം 66 ദശലക്ഷം വര്‍ഷം മുമ്പ് 10 കിലോമീറ്രര്‍ വരുന്നൊരു വസ്തു വീണതിന്റെ ഫലമായാണ് ഡിനോസറുകളും മറ്റും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: