പറവൂര്‍: മതഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ സുരക്ഷയെതന്നെ ചോദ്യം ചെയ്യുന്ന വിഘടനവാദികള്‍ക്കും അവയ്ക്ക് ചുക്കാന്‍ പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഒരു താക്കീതായി മാറാന്‍ ഹിന്ദുഐക്യവേദിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി.ഹരിദാസ് അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദി പറവൂര്‍ താലൂക്ക് സമിതി സംഘടിപ്പിച്ച സാമൂഹ്യനീതിസമ്മേളനത്തില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈന്ദവരുടെ പൈതൃക സ്വത്തുക്കള്‍ പോലും ദേശ ദ്രോഹികള്കയ്യടക്കി വെക്കുമ്പോള്‍ നിശബ്ദം നോക്കിനില്‍ക്കുകയല്ല വേണ്ടത് ജനസംഖ്യയില്‍ അധികമുള്ള നാം സര്‍വ്വ ശക്തിയും സംഭരിച്ച് പോരാട്ടത്തിന് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സംഘടിത മത ന്യൂനപക്ഷങ്ങള്‍ അവകാശപ്പെട്ടതും അതിലും കൂടുതലും നേടി തലയുയര്‍ത്തി നില്ക്കുമ്പോള് അസംഘടിതരായ ഹിന്ദു സമൂഹം അവഗണനയുടെ അഗാധതയില്പ്പെട്ട് നട്ടം തിരിയുകയാണ് ഇതിനൊരു മാറ്റം അനിവാര്യമാണെന്നും ഹരിദാസ് പറഞ്ഞു. സമ്മേളന ഉദ്ഘാടനം വേഴപ്പറമ്പ് മനയില്‍ ചിത്രഭാനു നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. താലൂക്ക് പ്രസിഡന്റ് തമ്പികല്ലുപുറം അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യവാന്, ക്യാപ്റ്റന്‍ സുന്ദരം , അഡ്വ.മോഹന്‍ദാസ്, കെ.പി.സുരേഷ്, പി.കെ.ശശി, എം.സി.സനല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ.ജി.സജീവ് സ്വാഗതവും കെ.ബി.സുനില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: