സെന്റ് ജെറോം: ക്യുബെക്ക് ജയിലില്‍ നിന്നും ഹെലികോപ്റ്ററില്‍ തൂങ്ങികിടന്ന കയറില്‍ പിടിച്ച് സാഹസികമായി രക്ഷപ്പെട്ട രണ്ട് തടവിപുളികളില് ഒരാള്‍ പിടിയില്‍. 36 വയസ്സുകാരനായ ബെഞ്ചമിന്‍ ഹുഡോണ് ബാര്ബെയുവാണ് പിടിയിലായത്.
രണ്ടാമന് ഡാനി പ്രോവന്ക്കോളിന്(33) വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച്ച പ്രാദേശിക സമയം 2.30നായിരുന്നു സാഹസികമായ സംഭവം. ജയിലിനു മുകളില്‍ വട്ടമിട്ട ഹെലികോപ്റ്ററില്‍ വടമുപയോഗിച്ചു കയറിയാണു രക്ഷപെട്ടത്.
ക്യൂബെക്കിലെ രണ്ട് കൊലപാതകത്തിന്റെ പേരിലാണ് ഹുറോണ്‍ ബാര്ബോയെ അറസ്റ്റ് ചെയ്തിരുന്നതെന്ന് പോലീസ് പറയുന്നു. ഇവര്‍ രക്ഷപ്പെട്ട ഹെലികോപ്റ്റര്‍ പിന്നീട് കണ്ടെത്തി. പൈലറ്റ് പൊലീസ് പിടിയിലാണ്.
ഇയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: