കൊച്ചി: പല വിധത്തിലുള്ള സ്വഭാവ സവിശേഷതയുള്ളവരെ അവരുടെ കഴിവും കഴിവുകേടും മനസിലാക്കി ഭാവാത്മകമായി സമന്വയിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നതാണ് ഒരു സംഘാടകന്റെ മികവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറിയും ജന്മഭൂമി മാനേജിംഗ് ഡയറക്ടറുമായ എം. രാധാകൃഷ്ണന് പറഞ്ഞു.
ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന കാര്യകര്തൃശിബിരം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഒ.ബി. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് തൊഴിലാളി പഠനപരിശീലന കേന്ദ്രത്തില്‍ നടത്തുന്ന ശിബിരത്തില്‍ എന്‍.പി. രാധാകൃഷ്ണന്, പി.വി. അശോക്കുമാര്, ഡോ. ആശാലത, കെ. രജനീഷ് ബാബു എന്നിവര്‍ സംസാരിച്ചു. എന്‍.ആര്. മധു, പി.പി. ഉദയഘോഷ്, കെ. പുരുഷോത്തമന് തുടങ്ങിയവര്‍ ഇന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും.
കെ. പ്രദീപ്കുമാര്‍, കെ.ജി. രാധാകൃഷ്ണന്, പ്രമീള സുദര്ശനന്, ഡി. ഭുവനേശ്വരന്‍, കെ. പുരുഷോത്തമന് തുടങ്ങിയവര്‍ ശിബിരത്തിന് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: