കൊച്ചി: അധികാരവികേന്ദ്രീകരണം അഴിമതി വികേന്ദ്രീകരണമായി മാറിയെന്ന് വി എം സുധീരന്. ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോന് പുരസ്കാരദാനചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിക്കായി വികേന്ദ്രീകരണ പദ്ധതിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മദ്യവില്‍പ്പനശാലകള്‍ക്ക് എന്‍ഒസി നല്‍കാനുള്ള അധികാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ദുരുപയോഗംചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം രൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് പോകുന്നതിന് കാരണം നെല്‍വയലുകളും തണ്ണീല്ത്തടങ്ങളും നികത്തുന്നതാണ്. പഞ്ചായത്തുകള്‍ ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും സുധീരന് പറഞ്ഞു. ജുഡീഷ്യറിയില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ന്യായാധിപനായിരുന്നു ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോനെന്നും പിന്‍ഗാമികള്‍ക്ക് മാര്‍ഗദര്‍ശകമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നും സുധീരന് പറഞ്ഞു.
ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മികച്ച പൊതുപ്രവര്‍ത്തകനുള്ള സാമൂഹികസേവാ ദേശീയോദ്ഗ്രഥന പുരസ്കാരം എം പി വീരേന്ദ്രകുമാറിന് ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍ സമ്മാനിച്ചു. പ്രവാസി വനിതാ സാമൂഹ്യസേവാ പുരസ്കാരം സഫിയ അജിത്ത് ദമാം, ആരോഗ്യരംഗത്തെ സേവാപുരസ്കാരം നിംസ് ഹോസ്പിറ്റല്‍ എംജി എം എസ് ഫൈസല്‍ ഖാന്, സവിശേഷകഴിവുള്ള പ്രതിഭാ കലാ പുരസ്കാരം ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ശിശുക്ഷേമ സേവാ പുരസ്ക്കാരം എഞ്ചിനീയര്‍ പ്രിന്‍സ് പി പാട്ടാശ്ശേരി, എന്നിവര്‍ക്ക് സമ്മാനിച്ചു. കെ പി രാധാകൃഷ്ണമേനോന് അനുസ്മരണ സമിതി മുഖ്യരക്ഷാധികാരി ജസ്റ്റിസ് പി കെ ഷംസുദ്ദീന് അധ്യക്ഷത വഹിച്ചു. പി കെ പി കര്‍ത്ത, ആണ്ടിപ്പള്ളിമഠം ബാബുരാജ്, സൈനബ മമ്മു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: