കോന്നി: ആത്മീയതയുടെ മുന്നേറ്റത്തിലൂടെയാണ് ലോകത്ത് സാംസ്കാരിക നവീകരണമുണ്ടാകേണ്ടതെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം പറഞ്ഞു. കോന്നി ശാന്തിഗിരി ആശ്രമത്തില്‍ കരുണാകര ഗുരുവിന്റെ ത്യാഗജീവിതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാനവമോചനം ലക്ഷ്യമിട്ട് സാംസ്കാരികമായി വ്യത്യസ്ഥതയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് കരുണാകര ഗുരു തന്റെ ജീവിതത്തിലൂടെ ചെയ്തത്.
ഭാരത്തിന്റെ ആത്മീയ ചരിത്രത്തില്‍ ഗുരുവിന് നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ആത്മീയ പാതയില്‍ അനുഭവത്തിന്റെ നേര്‍വഴിയിലൂടെ ഗുരു പ്രകാശം ചൊരിഞ്ഞു. ഇന്ന് സമൂഹത്തിന്റെ എല്ലാ മേഖലകളും സംഘര്‍ഷഭരിതമാണ്. കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ സംസ്ക്കാരത്തിന്റെ സ്വാധീനം ഏറിവരുന്നത് ആത്മീയതയില്‍ അധിഷ്ഠിതമായ നമ്മുടെ പാരമ്പര്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ തരണം ചെയ്യുന്നതിന് കരുണാകര ഗുരു വിഭാവനം ചെയ്ത ആശയങ്ങള്‍ക്ക് കഴിയുമെന്നും സ്വാമി പറഞ്ഞു.
സ്വാമി സായൂജ്യനാഥ്, സ്വാമി ജയപ്രിയന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുവെളിയത്ത്, മെമ്പര്‍ കെ.ശാന്തമ്മ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: