മീനങ്ങാടി: മനുഷ്യന്റെ ആവിഷ്ക്കാരമാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്ന വിവേകാനന്ദന്റെ കണ്ടെത്തലുകളാണ് യുനെസ്ക്കോ പോലും അംഗീകരിച്ചതെന്ന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജോ.സെക്രട്ടറി എ.കെ.ശ്രീധരന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദ ജന്മ സാര്‍ദ്ധശതി ആഘോഷ സമിതിയുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി നടത്തിയ സ്വാമി വിവേകാനന്ദ ജയന്തി ജില്ലാ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യന് സ്വയം മാറ്റപ്പെടുകയും സമൂഹത്തെ മാറ്റാന്‍ കാരണക്കാരനാവുകയും ചെയ്യുമെന്നാണ് വിവേകാനന്ദ സ്വാമികള്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ശരിയാണെന്ന് ആധുനിക ലോകം അംഗീകരിച്ചുകഴിഞ്ഞു. ഈ നേര് അംഗീകരിക്കുമ്പോഴാണ് സ്വാമി വിവേകാനന്ദന്റെ പ്രസക്തി വാഴ്ത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മീനങ്ങാടി അമ്പലപ്പടി ക്ഷീരഭവന്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദേവകി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ. പി.ചാത്തുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പീപ്പ് ഡയറക്ടര്‍ എസ്.രാമനുണ്ണി, കെ.പി.രാധാകൃഷ്ണന് (കേസരി വാരിക), നീലേശ്വരം ഭാസ്ക്കരന്‍ (ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി), ജയചന്ദ്രന് (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്) എന്നിവര്‍ പ്രസംഗിച്ചു. വി.കെ.സന്തോഷ് സ്വാഗതവും മണിമാഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: