പാലാ: വിശ്വഹിന്ദു പരിഷത്ത് പൊന്‍കുന്നം ജില്ലാ പ്രവര്‍ത്തന സമ്മേളനം ഇന്നു രാവിലെ 9 മുതല്‍ ഇളങ്ങുളം എന്‍എസ്എസ് ഹാളില്‍ നടക്കും. സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.കെ ഭാസ്കരന്, ട്രഷറര്‍ കെ.പി നാരായണന്, മാതൃശക്തി സംയോജിക രശ്മി ബാബു, ദുര്‍ഗ്ഗാവാഹിനി സംയോജിക ബിന്ദു, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എ.കെ സോമശേഖരന്‍, സെക്രട്ടറി എം.എന്‍ രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് ബജറംഗദള്‍ സമ്മേളനവും നടക്കും. ഏപ്രില്‍ 11 മുതല്‍ മെയ് 13 വരെ നടക്കുന്ന ശ്രീരാമ മന്ത്രജപയജ്ഞം വിജയിപ്പിക്കുന്നതിനാണ് ജില്ലാ സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: