അന്നപൂര്‍ണ്ണാദേവി
കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലേറെയായി പുറംലോകത്തിന് നേരെ വാതിലുകള്‍ കൊട്ടിയടച്ച് ഒറ്റമുറിക്കുള്ളില്‍ കഴിയുന്ന അന്ന പൂര്‍ണ്ണാദേവിയുടേത് അപൂര്‍വ്വ തീരുമാനമാണ്. സിത്താന്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവി ശങ്കറിന്റെ ഭാര്യ, പ്രശസ്ത സംഗീതജ്ഞന്‍ ബാബ അല്ലാവുദ്ദീന്‍ ഖാന്റെ മകള്‍, അലി അക്ബര്‍ ഖാന്റെ സഹോദരി. എല്ലാത്തിനുമുപരി സിത്താറിലും സുര്‍ബഹാറിലും അപാരമായ പ്രാവീണ്യമുള്ളവള്‍. എല്ലാമായിരുന്നിട്ടും ലോകത്തെ അവര്‍ അടച്ചിട്ട വാതിലിന് പിന്നില്‍ നിര്‍ത്തി. ഉറക്കം നഷ്ടപ്പെട്ട രാത്രികളില്‍ സംഗീതത്തില്‍ അഭയം തേടി. സംഗീതം ഭ്രാന്ത് പിടിപ്പിച്ച ചിലര്‍ക്കായി അപൂര്‍വ്വമായി വാതില്‍ തുറന്നു. ഒട്ടേറെ പുരസ്ക്കാരങ്ങള്‍ നേടിയ തന്റെ ശബ്ദമോ സംഗീതമോ റെക്കോഡ് ചെയ്യപ്പെടരുതെന്ന് അന്നപൂര്‍ണ്ണ ശാഠ്യം പിടിച്ചു. സംഗീതത്തെ ദൈവത്തിനുള്ള അര്‍പ്പണമായി കണ്ട് സ്വന്തം കച്ചേരിയുടെ റെക്കോഡുകള്‍ നശിപ്പിച്ചു. ജീവന് തുല്യം സ്നേഹിച്ചിട്ടും നിസ്സാരമായി തന്നെ ഉപേക്ഷിച്ച് മറ്റ് സ്ത്രീകള്‍ക്ക്പ്പം ജീവിച്ച ഭര്‍ത്താവിനോടുള്ള പ്രതിഷേധമായിരുന്നു അന്നപൂര്‍ണ്ണയുടെ എകാന്ത ജീവിതം. ഭര്‍ത്താവ് രവിശങ്കര്‍ പ്രസാദിന്റെ വിയോഗത്തില്‍ പങ്കെടുക്കാനോ അദ്ദേഹത്തെ അവസാനമായി കാണാനോ അന്നപൂര്‍ണ്ണ പുറത്തിറങ്ങിയില്ല. 85 വയസ് പിന്നിട്ടിട്ടും തന്റെ ഒറ്റമുറിയിലെ നിഴലിനെ കൂട്ടാക്കി കഴിയുകയാണ് ഇന്നും അന്നപൂര്‍ണ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: