തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്നു രാവിലെ നിയമസഭയില്‍ അവതരിപ്പിച്ചു. ധനമന്ത്രി കെ.എം. മാണിയുടെ പതിനൊന്നാമത് ബജറ്റാണിത്. 11 ബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രിയാണ് കെ.എം.മാണി. കേരളം ഇന്നുനേരിടുന്ന ജനകീയ പ്രശ്നങ്ങള്‍ക്കുള്ള പോംവഴി നിര്‍ദ്ദേശിക്കുന്നതായിരിക്കും പുതിയ ബജറ്റ് എന്ന് മന്ത്രി കെ.എം.മാണി പറഞ്ഞു.
1975 ഡിസംബറില്‍ അച്യുതമേനോന് മന്ത്രിസഭയിലാണ് കെ.എം.മാണി ആദ്യമായി മന്ത്രിയാവുന്നത്. ധനമന്ത്രിയായിരുന്നു അന്നും. 1976 ലായിരുന്നു ആദ്യ ബജറ്റ്. ഒടുവില്‍ അവതരിപ്പിച്ച ബജറ്റ് 2012-ല്‍. 2011, 2012 ബജറ്റുകളില്‍ വാഗ്ദാനം ചെയ്ത മിക്ക പദ്ധതികളും നടപ്പിലാക്കിയെന്ന് മാണി അവകാശപ്പെടുന്നു.
കെ.എം.മാണിയുടെ പതിനൊന്നാമത് ബജറ്റിനെ കേരളം കൗതുകപൂര്വമാണ്കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കഴിഞ്ഞകാല ബഡ്ജറ്റുകളിലെല്ലാം ഒരു സാമ്പത്തിക വിദഗ്ദ്ധന്റെ കാഴ്ചപ്പാടോടുകൂടിയതാണ്. നികുതി ഭാരം വര്‍ദ്ധിപ്പിച്ച് പൊതുജനങ്ങളുടെ നട്ടെല്ലൊടിക്കുന്നതില്‍ തല്പരനല്ലന്ന് ധനമന്ത്രി പറയുന്നു.
ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡ് കെ.എം.മാണിക്ക് സ്വന്തം. ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായ റെക്കോര്‍ഡും അദ്ദേഹത്തിന് തന്നെ. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ആരംഭിച്ച കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസ് അടുത്തിടെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ബജറ്റ് പ്രസംഗം നേരിട്ടെഴുതുന്നതാണ് കെ.എം.മാണിയുടെ ശൈലി.
ഒരുമാസം കൊണ്ടാണ് പുതിയ ബജറ്റ് തയ്യാറാക്കിയത്. ഇന്ന് രാവിലെ 6.30-ന് പി.എം.ജിയിലുള്ള ലൂര്‍ദ്ദ് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്ന ധനമന്ത്രി, ബജറ്റ് അവതരിപ്പിക്കുന്നതിന് 8.15-ന് ഔദ്യോഗിക വസതിയായ പ്രശാന്തില്‍ നിന്നും നിയമസഭയിലേക്ക് പുറപ്പെടും. ബജറ്റ് അവതരണത്തിന് ശേഷംനിയമസഭയിലെ മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരെ കാണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: