കൊച്ചി: അനാഥാലയ നടത്തിപ്പില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എറണാകുളത്തെ പച്ചാളത്തുള്ള കഫര്‍നാം അനാഥാലയത്തിലാണ് കുട്ടികളെയും മനോരോഗികളെയും അന്തേവാസികളെയും അനാഥാലയ ഉടമ അടക്കമുള്ളവര്‍ പീഡിപ്പിക്കുകയും ഭക്ഷണം നല്‍കാതിരിക്കുകയും ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ പൊതുതാത്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് വിനോദ് ചന്ദ്രനുമാണ് പരിഗണിച്ചത്.
അനാഥാലയ ഉടമയ്ക്കും നടത്തിപ്പുകാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ സ്വീകരിച്ച നടപടികള്‍ സത്യവാങ്മൂലമാക്കി സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. കഫര്‍നാം അനാഥാലയത്തിനെതിരെ നിരവധി പരാതികള്‍) ലഭിച്ചിട്ടും ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദം മൂലം പോലീസ് നടപടിയെടുത്തിരുന്നില്ല.
ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ച ശേഷമാണ് സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തതായി വരുത്തിത്തീര്‍ത്തത്. അനാഥാലയത്തിന്റെ മറവില്‍ ഇവിടെ ദുരൂഹമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: