ബദിയഡുക്ക: മാലിന്യ നീക്കത്തിണ്റ്റെ മറവില്‍ ബദിയഡുക്ക പഞ്ചായത്തില്‍ രണ്ടുലക്ഷം രൂപയുടെ അഴിമതി. ഓരോ വാര്‍ഡിനും പതിനായിരം രൂപ വീതം അനുവദിച്ച തുക വാര്‍ഡ് അംഗങ്ങള്‍ പോലുമറിയാതെ വ്യാജരേഖയുണ്ടാക്കി ലീഗ് അംഗവും ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്നത്. ബദിയഡുക്കയിലെ സുബ്രഹ്മണ്യനായക് വിവരാവകാശ നിയമ പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് അഴിമതിയുടെ കണക്കുകള്‍ വെളിപ്പെട്ടത്. പഞ്ചായത്തിലെ രൂക്ഷമായ മാലിന്യ പ്രശ്നത്തിന് പരിഹാരമായാണ് ൧൯ വാര്‍ഡുകളിലേക്കും തുക അനുവദിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും അംഗങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ തുക ചെലവഴിച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്തപ്പോഴാണ് അംഗങ്ങള്‍ അറിയുന്നത്. അനീസ്, ജമാലുദ്ദീന്‍ എന്നീ രണ്ടുകരാറുകാര്ക്ക് പണി പൂര്‍ത്തിയാക്കിയതിനാല്‍ തുക നല്‍കിയെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്. രണ്ടുവാഹനങ്ങളില്‍ മാലിന്യം വഹിക്കുന്നതിണ്റ്റെ ഫോട്ടോയും ബില്ലിനൊപ്പമുണ്ട്. എന്നാല്‍ ഈ വാഹനങ്ങള്‍ രണ്ടുവര്‍ഷത്തിലേറെയായി ഉപയോഗശൂന്യമായി കിടക്കുകയാണ്. മാലിന്യ പ്രശ്നം പഞ്ചായത്തില്‍ വീണ്ടും രൂക്ഷമായിട്ടുമുണ്ട്. തങ്ങളുടെ വാര്‍ഡുകളില്‍ മാലിന്യനീക്കം നടന്നതായി ഭരണപക്ഷത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പോലും നിഷേധിക്കുന്നു. ബദിയഡുക്ക ടൗണില്‍ ഓടയുടെ കുറച്ചുഭാഗം വൃത്തിയാക്കുകമാത്രമാണുണ്ടായത്. വാര്‍ഡ് അംഗങ്ങളുടെ സമ്മതമില്ലാതെ എങ്ങനെ തുക പാസാക്കിയെന്നതിലും ദുരൂഹതയുണ്ട്. 19 വാര്‍ഡുകളില്‍ 18 വാര്‍ഡുകളിലും പണി നടന്നതായാണ് പഞ്ചായത്തില്‍ ബില്ല് തയ്യാറായത്. പണം ചിലവഴിക്കുന്നതിന് വേണ്ടി മോണിറ്ററിംഗ് കമ്മറ്റിയെ വച്ചിരുന്നില്ല. രണ്ടായിരത്തില്‍ താഴെ രൂപയാണ് തനിക്ക് ലഭിച്ചതെന്ന് കരാറുകാരന് അനീസ് പറഞ്ഞു. പദ്ധതിയെക്കുറിച്ച് പുറത്തറിയിക്കുകപോലും ചെയ്യാതെ ആസൂത്രിതമായി പണം തട്ടിയെടുക്കുകയായിരുന്നു. അഴിമതി സംബന്ധിച്ച് ബോര്‍ഡ് മീറ്റിംഗില്‍ പ്രതിപക്ഷമായ ബിജെപി വിഷയം അവതരിപ്പിച്ചെങ്കിലും ചര്‍ച്ച ചെയ്യാന്‍ പോലും ഭരണ സമിതി ആദ്യം തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം അഴിമതി പുറത്തുവന്നതോടെ ഭരണസമിതിയില്‍ തന്നെ ഭിന്നിപ്പുണ്ടായി. ഇതേച്ചൊല്ലി ലീഗും കോണ്‍ഗ്രസും അകന്നുനില്‍ക്കുകയാണ്. അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ഉപരോധം ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ഷെട്ടി ഉദ്ഘാടനം ചെയ്യും. സുകുമാരന്‍ കാലിക്കടവ്, പ്രമീള.സി.നായക്ക് തുടങ്ങിയവര്‍ സംബന്ധിക്കും. നിയമ സംവിധാനങ്ങളെ മുഴുവന്‍ നോക്കുകുത്തിയാക്കി ലീഗ് നടത്തിയ അഴിമതിക്കെതിരെ പ്രതിഷേധിക്കാന്‍ മുഴുവന്‍ സമൂഹവും മുന്നോട്ട് വരണമെന്ന് ബിജെപി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: