ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ഡോകോവിച്ച്, രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍, മൂന്നാം നമ്പര്‍ ആന്‍ഡി മുറെ, അഞ്ചാം സീഡ് റാഫേല്‍ നദാല്‍ തുടങ്ങിയവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച് അമേരിക്കയുടെ സാം ഖുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-0, 7-6. ലോക രണ്ടാം നമ്പര്‍ സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍ സ്വന്തം നാട്ടുകാരനായ സ്റ്റാനിസ്ലാവ് വാവ്റിങ്കയെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 6-3, 6-7, 7-5.
മൂന്നാം സീഡ് ആന്‍ഡി മുറെ അര്‍ജന്റീനയുടെ കാര്‍ലോസ് ബെര്ലോക്കിനെ 7-6, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അഞ്ചാം നമ്പര്‍താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. 4-6, 6-4, 7-5 എന്ന സ്കോറിന് ലാത്വിയയുടെ ഏണസ്റ്റ് ഗുല്‍ബിസിനെയാണ് നദാല്‍ കീഴടക്കിയത്. ക്വാര്‍ട്ടറില്‍ റോജറര്‍ ഫെഡററാണ് നദാലിന്റെ എതിരാളി.
ഏഴാം സീഡ് ജുവാന്‍ ഡെല്‍ പോട്രോ 6-1, 6-2 എന്ന സ്കോറിന് ടോമി ഹാസിനെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആന്‍ഡി മുറെയാണ് ക്വാര്‍ട്ടറില്‍ ഡെല്‍ പോട്രോയുടെ എതിരാളി. ആറാം സീഡ് തോമസ് ബര്‍ഡിച്ച് 6-1, 7-5 എന്ന സ്കോറിന് റിച്ചാര്‍ഡ് ഗാസ്കറ്റിനെ കീഴടക്കി അവസാന എട്ടില്‍ ഇടംപിടിച്ചു. ഗില്ലസ് സിമോണിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കി കെവിന് ആന്ഡേഴ്സണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ബര്ഡിച്ചാണ് ക്വാര്‍ട്ടറില്‍ ആന്‍ഡേഴ്സന്റെ എതിരാളി. എട്ടാം സീഡ് ജോ വില്‍ഫ്രഡ് സോംഗ മിലോസ് റാവോനിക്കിനെ 4-6, 7-5, 6-4 എന്ന സ്കോറിന് മറികടന്ന് ക്വാര്‍ട്ടറില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ നൊവാക് ഡോകോവിച്ചാണ് ക്വാര്‍ട്ടറില്‍ സോംഗയുടെ എതിരാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: