തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 201112 കാലയളവില്‍ 9.5 ശതമാനമായി ഉയര്‍ന്നുവെന്ന് സാമ്പത്തിക സര്‍വ്വെ. ദക്ഷിണേന്ത്യയില്‍ തശന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ധനമന്ത്രി കെ.എം മാണി അറിയിച്ചു. പ്രതിശീര്‍ഷ വരുമാനം 8.8 ശതമാനം ഉയര്‍ന്നു. 90,816 രൂപയാണ് പ്രതിശീര്‍ഷ വരുമാനം ഉയര്‍ന്നു.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയും മെച്ചപ്പെട്ടു. 201112ലെ തനതുവരുമാനം 18% വര്‍ധിച്ചു. നോണ്‍ടാക്സ് റവന്യൂ 34.5 ശതമാനമായി ഉയര്‍ന്നു. തൊഴിലില്ലായ്മ നിര്കകില് രാജ്യത്തെ നാലാം സ്ഥാനത്താണ് കേരളം. മുന്‍വര്‍ഷത്തെ 43 ലക്ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 45 ലക്ഷമായി ഉയര്‍ന്നു.
കടം 13.7 ശതമാനം ഉയര്‍ന്നു. എന്നാല്‍ പ്രതിശീര്‍ഷ കടം 28 ശതമാനമായി കുറഞ്ഞിട്ടുണ്ട്. റവന്യൂ ഡെഫിസിറ്റ് 2.4 ശതമാനവും ഫിസ്കല്‍ ഡെഫിസിറ്റ് 4% ശതമാനവുമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: