കൊച്ചി: ഐഡിയ സെല്ലുലാര്‍ സീല്‍ എന്ന പേരില്‍ പുതിയ ഡ്യൂവല്‍ സിം 3ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിച്ചു. 1 ജിഗാഹെര്‍ട്ട്സ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍ ശക്തി പകരുന്ന സീല്‍ ആന്‍ഡ്രോയിഡ് 2.3.6 പ്ലാറ്റ്ഫോമിലാണ് പ്രവര്‍ത്തിക്കുന്നത്. 256 എംബി റാമും സീലിനുണ്ട്.
സ്പോര്‍ട്ടി രൂപഭാവങ്ങളുള്ള ഐഡിയ സീലിന് 3.5 ഇഞ്ച് ടച്ച് സ്ക്രീനാണുള്ളത്. ഡിജിറ്റല്‍ സൂമോടുകൂടിയ 3 എംപി ഓട്ടോ-ഫോക്കസ് ക്യാമറ, 512 എംബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, വൈഫൈ, എ-ജിപിഎസ്, എംപി3 പ്ലേയര്‍, ബ്ലൂടൂത്ത്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഓര്‍ക്കുട്ട് തുടങ്ങിയ ബില്‍റ്റ്-ഇന്‍ സോഷ്യല്‍ മീഡിയ ആപ്സ്, എന്നിവയാണ് ഐഡിയയില്‍ നിന്നുള്ള ഈ പുതിയ സ്മാര്‍ട്ട്ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. കൂടാതെ ഫോണ്‍ ഡയറക്ടറിയും പ്രീലോഡഡ് ഗൂഗിളും യൂ ട്യൂബും ഐഡിയ ടിവിയും ഉണ്ട്. 5,390 രൂപയാണ് സീലിന്റെ വില.
കേരളത്തിലെ 3ജി ഉപയോക്താക്കള്‍ക്ക് ഐഡിയയുടെ സീല്‍ ഡ്യൂവല്‍ സിം സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാകുന്നത് ആകര്‍ഷകമായ ഡേറ്റാ പായ്ക്കിനൊപ്പമാണ്. 261 രൂപയുടെ പായ്ക്കില്‍ സീല്‍ ഉപയോക്താക്കള്‍ക്ക് എല്ലാ മാസവും 1 ജിബി സൗജന്യ ഡേറ്റായും ആദ്യത്തെ 3 മാസത്തേക്ക് സൗജന്യ ഐഡിയ ടിവിയും ലഭിക്കും. സീല്‍ സ്മാര്‍ട്ട്ഫോണ്‍ എല്ലാ പ്രമുഖ മൊബൈല്‍ റിട്ടെയില്‍ സ്റ്റോറുകളിലും ഐഡിയ ഔട്ട്ലെറ്റുകളിലും ലഭ്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: