തിരുവനന്തപുരം : ഊര്‍ജ സംരക്ഷണത്തിന് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പുതിയ കര്‍മ പദ്ധതി. ലാഭ പ്രഭയെന്നു പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം വീടുകളിലെ വൈദ്യുതി ഉപയോഗം കുറച്ചാല്‍ കുറയ്ക്കുന്ന യൂണിറ്റിന്റെ പകുതി വില തിരികെ ലഭിക്കും. പദ്ധതി വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പ്രഖ്യാപിച്ചു.
ഈ മാസം 23 മുതല്‍ മേയ് അവസാനം വരെയാണു പദ്ധതി. ഈ കാലയളവില്‍ ഗാര്‍ഹിക വൈദ്യുതിയുടെ ഉപയോഗം പത്തു ശതമാനം കുറച്ചാല്‍, കുറയ്ക്കുന്ന യൂണിറ്റിന്റെ പകുതിവില ഉപയോക്താക്കള്‍ക്കു തിരിച്ചു നല്‍കും. ഒരു ഫീഡറിനു കീഴിലുള്ള എല്ലാ വീടുകളിലും വൈദ്യുതി ഉപയോഗം 10ശതമാനം കുറച്ചാല്‍ അടുത്തയാഴ്ച അവിടെ ലോഡ്ഷെഡ്ഡിങ് ഒഴിവാക്കും.
പദ്ധതിയുടെ ഭാഗമായി രണ്ടു കോടി രൂപയുടെ സമ്മാനങ്ങളും നല്‍കും. വൈദ്യുതി ഉപയോഗം ഗണ്യമായി കുറയ്ക്കുന്ന അരലക്ഷം പേര്‍ക്ക് ആഴ്ചതോറും സിഎഫ്എല്‍ വിളക്കുകള്‍, ആയിരംപേര്‍ക്കു സൗരോര്‍ജ റാന്തല്‍ എന്നിവയാണു സമ്മാനം. ഏറ്റവും കൂടുതല്‍ വൈദ്യുതി ലാഭിക്കുന്ന 100 പേര്‍ക്ക് ലാഭ പ്രഭയിലെ ബംപര്‍ സമ്മാനമായ സോളാര്‍ ഇന്സ്റ്റലേഷന് കിട്ടും. എസ്എംഎസ് വഴി ഈ പദ്ധതിയില്‍ പദ്ധതിയില്‍ പങ്കെടുക്കാം.
പുറത്തുനിന്നു വാങ്ങാനുള്ള വൈദ്യുതിയുടെ ടെന്‍ഡറില്‍ 1,700 മെഗാവാട്ടിന്റെ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഇതു ലഭ്യമാകുന്ന മുറയ്ക്കാണു ലോഡ് ഷെഡിങ് ഒഴിവാക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: