കോട്ടയം: പാമ്പാടി ചേന്നംപള്ളിയില്‍ വാടകയ്ക്കു താമസിച്ചു വന്ന വയനാട് പൂഴിപ്പറമ്പില്‍ ഷീലയെ(39) ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ചങ്ങനാശേരി മാമൂട്ട് ബഥേല്‍ രാജന് ജോര്‍ജിന് (50)കോട്ടയം ജില്ലാ അഡിഷണല്‍ അതിവേഗ കോടതി ജീവപര്യന്തം കഠിനതടവിനും 50,000രൂപ പിഴയും വിധിച്ചു.
ജില്ലാ അഡീഷണല്‍ സെഷന്‍സ് അതിവേഗ കോടതി രണ്ട് ജഡ്ജി വി.സി. ചെറിയാനാണ് ശിക്ഷ വിധിച്ചത്. പ്രതികുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭര്‍ത്താവ് ജയിംസുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷീല രണ്ടു മക്കള്‍ക്കൊപ്പം പൊന്തക്കോസ്തു സഭയിലെ പാസ്റ്ററായിരുന്ന രാജന്റെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്.
കടം വാങ്ങിയിരുന്ന പണം തിരിച്ചുചോദിച്ചത് കൊടുക്കാത്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രാജന്റെ ആസിഡ് പ്രയോഗത്തില്‍ ഷീലയുടെ നാലുവയസുകാരന് മകനും പൊള്ളലേറ്റിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഷീലയെ ആദ്യം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് വയനാട്ടിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. സജയന് ജേക്കബ് കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: