ന്യുദല്‍ഹി: കടല്‍കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരികെയെത്തിക്കുക എന്നത് മാത്രമെ അംഗീകരിക്കാന്‍ സാധിക്കുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് ഇന്നു രാവിലെ മോദി തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
കേസില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ചു രാജ്യത്തോടു വിശദീകരിക്കണം. വിചാരണ നേരിടുന്നതിനായി ഇറ്റാലിയന്‍ നാവികരെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിന് എന്ത് പദ്ധതിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ട്വീറ്റില്‍ മോദി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ രാജ്യത്തിന് അസ്വീകാര്യമായ നിലപാടാണു കേന്ദ്ര സര്‍ക്കാരിന്റേതെന്നും മോദി ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇറ്റാലിയന്‍ നാവികരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദ്ദം ഏറി വരികയാണ്. ഇരു സഭകളിലും പ്രതിപക്ഷ കക്ഷികള്‍ നാവികരുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ബഹളം വച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: