കൊച്ചി: മുത്തശ്ശി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എറണാകുളം മെഡിക്കല്‍ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ദേവിയെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ദേവിയുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ ജനസേവ ചെയര്മാന് ജോസ് മാവേലി കഴിഞ്ഞ മാര്‍ച്ച് നാലിന് വൈകിട്ടാണ് വിദഗ്ധ ചികിത്സക്കായി കുട്ടിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റില്‍ എത്തിച്ചത്.
എന്നാല്‍ കുട്ടിയുടെ നില അതീവ ഗുരുതരമായതിനാല്‍ മെഡിക്കല്‍ട്രസ്റ്റ് അധികൃതര്‍ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ചയോളം അവിടെ ചികിത്സയിലായിരുന്ന കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്യാതെ വന്നതിനെത്തുടര്‍ന്നാണ് എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയത്. ദേവിയുടെ നാട്ടുകാരും ജനസേവ ശിശുഭവനും ചേര്‍ന്നാണ് ഇതുവരെയുള്ള ചികിത്സാച്ചെലവ് വഹിച്ചത്. കഴിഞ്ഞ മൂന്നാം തീയതിയാണ് മദ്യലഹരിയിലായിരുന്ന മുത്തശ്ശി ഭവാനി പേരക്കൂട്ടിയായ ദേവിയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതും. ഭവാനി ഇപ്പോള്‍ റിമാന്‍ഡിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: