ന്യൂദല്‍ഹി: ആഭ്യന്തരസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉറപ്പു വരുത്തേണ്ട ഇന്റലിജന്‍സ് ബ്യൂറോയില്‍ ആള്‍ക്ഷാമം. അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാകാത്തതിനാല്‍ എണ്ണായിരത്തോളം ഒഴിവുകളാണ് ഇവിടെ നികത്താനുള്ളതെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഐബിയില്‍ സര്‍ക്കാര്‍ അനുവദിച്ച ഉദ്യോഗസ്ഥരുടെ എണ്ണം 26,867 ആണ്. എന്നാല്‍ 18,795 പേര് മാത്രമാണ് നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയിലുള്ളത്. ആകെ അനുവദിച്ചതിന്റെ മുപ്പത് ശതമാനം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്ന് ചുരുക്കം. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്.പി.എന്‍. സിംഗ് ലോക്സഭയെ രേഖാമൂലം അറിയിച്ചതാണിക്കാര്യം.
വിവിധ മന്ത്രാലയങ്ങളില്‍ നേരിട്ടുള്ള നിയമനം തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഐബിക്ക് വിനയായത്. 2001-2006 കാലയളവിലേക്കുള്ള ഉത്തരവ് പിന്നീട് 2009ലേക്ക് നീട്ടുകയായിരുന്നു. എന്നാല്‍ 2006-2007 കാലയളവില്‍ ചില പ്രധാനസീറ്റുകളിലേക്കുള്ള ഐബിയിലെ ഒഴിവ് നികത്താന്‍ സര്‍ക്കാര്‍ നയത്തില്‍ ഇളവ് വരുത്തിയിരുന്നു.
ഇതേസമയംതന്നെ ഐബിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 6000 പുതിയ സീറ്റുകള്‍ കൂടി അനുവദിക്കപ്പെട്ടു. നേരിട്ടുള്ള നിയമനത്തിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് പകരം ഒഴിവുകള്‍ കുന്നു കൂടാന്‍ മാത്രമേ ഇത് സഹായകമായുള്ളുവെന്നും ആര്‍കെ.എന്‍ സിംഗ് ചൂണ്ടിക്കാട്ടി. അനുയോജ്യരായ ഉദ്യോഗസ്ഥന്മാരില്ലാത്തതിനാല് ഡപ്യൂട്ടേഷന് ക്വാട്ടയിലെ 1500 ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുകയാണ്. 2008 മുതല്‍ നേരിട്ട് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ തുടങ്ങിയെങ്കിലും പരിശീലനം നല്‍കുന്നതിനും മറ്റുമുള്ള സൗകര്യമില്ലായ്മ കാരണം ഈ നിയമനങ്ങള്‍ വേണ്ടവിധം ഫലപ്രദമായില്ല.
സ്റ്റാഫ് സെലക്ഷന് കമ്മീഷന് വഴി മതിയായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനായും ഒഴിവുകള്‍ മാറ്റപ്പെട്ടു. സുതാര്യവും തുറന്നതുമായ പ്രക്രിയകളിലൂടെ നിയമനം സത്യസന്ധമാക്കാനുള്ള നടപടികള്‍ ഐബി സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്രആഭ്യന്തരസഹമന്ത്രി ലോക്സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: