അയര്‍ക്കുന്നം: ആറുമാനൂര്‍ പാലത്തിന് സമീപം കള്ളുഷാപ്പ് കേന്ദ്രീകരിച്ച് ഗുണ്ടാ ക്വട്ടേഷന്‍, ബ്ലേഡ് മാഫിയാ സംഘങ്ങള്‍ അഴിഞ്ഞാടുന്നു. ഇതുമൂലം നാട്ടുകാര്‍ ബുദ്ധിമുട്ടുകയാണ്. നാട്ടുകാരെ ഭീഷണിപ്പെടുത്തുന്നത് പതിവായതോടെ പരാതിയുമായി അയര്‍ക്കുന്നം പോലീസിനെ സമീപിച്ചിരിക്കുകയാണ് പരിസരവാസികള്‍.
റോഡില്‍നിന്ന് അസഭ്യവും ഭീഷണിയും ഉയര്‍ത്തുന്ന ഗുണ്ടാ സംഘങ്ങള്‍ വഴിയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളെ അധിക്ഷേപിച്ചതായും സ്ഥലവാസികള്‍ പറയുന്നു. ഗുണ്ടാ സംഘങ്ങളുടെ ഭീഷണി ഭയന്ന് ആരും പരാതിപ്പെടുവാന്‍ മടിക്കുകയാണ്. ഏറ്റുമാനൂര്‍-ആറുമാനൂര്‍ റോഡിനോട് ചേര്‍ന്നാണ് കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്നത്. സമീപപ്രദേശത്തെ വീടുകളില്‍ കയറിചെന്ന് ഗുണ്ടാസംഘം ഭീഷണി ഉയര്‍ത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. കള്ള്ഷാപ്പ് കേന്ദ്രീകരിച്ചു നടക്കുന്ന ഗുണ്ടാ-മാഫിയാ സംഘത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: