മൂവാറ്റുപുഴ: മുളവൂര്‍ തോടില്‍ നീര്‍നായ ശല്യം രൂക്ഷമായിട്ടും പരിഹാരം കാണാന്‍ തയ്യാറാകാത്ത അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. മൂവാറ്റുപുഴ കോതമംഗലം റോഡില്‍ പെരുമറ്റം പാല ഇന്നലെ വൈകിട്ട് 4.30 ഓടെ ഉപരോധിച്ചതുമൂലം ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മൂളവൂര്‍ തോട്ടില്‍ 7 ഓളം പേരേയാണ് തുടര്‍ച്ചയായി നീര്‍നായ് കടിച്ചത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നീര്‍നായ പിടികുടുകയും ചെയ്യണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍നടപടി ഉണ്ടാകാത്തതിനെതുടര്ന്നായിരുന്നു സ്ത്രീകളടക്കമുള്ളവര്‍ റോഡ് ഉപരോധിച്ചത്. മുന്‍ മുനിസിപ്പല്‍ ചെയര്മാന് എംഎ സഹീര്‍ നേതൃത്വം കൊടുത്തു. മൂവാറ്റുപുഴ സിഐ ഫെയ്മസ്സ് വര്‍ഗീസ് എസ്ഐ പി.എസ്.ഷിജു എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: