‘ഈശ്വരനാണ് എനിക്ക് എല്ലാമെല്ലാം’ ഇങ്ങനെ കരുതുന്നവര്‍ക്കേ ഈശ്വരനായി അമ്പലം നിര്മ്മിക്കുന്നതിനവകാശമുള്ളൂ. രാജാവിന്റെ സേവകര്‍-അധികാരത്തിന്റെ മുന്നില്‍ മുട്ടുകുത്തുന്നവര്‍-ക്ഷേത്രം പണിയേണ്ടത് രാജാവിനാണ്, ഈശ്വരനുവേണ്ടിയല്ല. കാരണം, ഈശ്വരന് അത്തരക്കാരുടെ പൂര്‍ണ വിധേയത്വം ലഭിക്കുന്നില്ല.
ആദ്യമായി നിങ്ങളുടെ ഭക്തി ഈശ്വരനില്‍ മാത്രമായി ഉറപ്പിക്കുക. എന്നിട്ട് ഈശ്വരസേവയെപ്പറ്റി ചിന്തിക്കൂ. പണം പിരിച്ച് അമ്പലം “ഉദ്ഘാടന”ത്തിന് ഒരു മന്ത്രിയേയും കൊണ്ടുവന്നാല്‍ നിങ്ങള്‍ ഒരു കേവല സംസാരി, തരം താഴ്ന്ന ലൗകിക മേഖലകളില്‍ വ്യാപരിക്കുന്നവന് മാത്രം.
മനസ്സുറപ്പിക്കുക. അപ്പോള്‍ യുക്തിയും വ്യതിചലിക്കില്ല. ഈ ശാന്തിയില്ലാതെ നിങ്ങള്‍ക്ക് സൗഖ്യമുണ്ടാകില്ല. ഇതാണ് ത്യാഗരാജസ്വാമികള്‍ പാടിയിരിക്കുന്നതും, ഗീതാപ്രഭാഷണം നടത്തുന്നവര്‍ക്ക് തന്നെ ശാന്തിയില്ല. അവര്‍ തര്‍ക്കങ്ങളില്‍ മദിക്കുന്നു. എതിരാളികളെ വാദപ്രതിവാദത്തിനായി വെല്ലുവിളിക്കുന്നു; വിജയാഘോഷം നടത്തുന്നു; പദവികളെ പ്രകീര്‍ത്തിക്കുന്നു. എതിരാളികളാകാന്‍ സാധ്യതയുള്ളവരുടെ മുന്നില്‍ ആഡംബരപ്രകടനം നടത്തുന്നു.
ഇതെല്ലാം അഹങ്കാരമാണ്. ഇവര്‍ ആദ്ധ്യാത്മിക സാധനയുടെ ബാലപാഠം പോലും പഠിക്കാത്തവരാണ്. എന്നിട്ടും ആളുകള്‍ അവരുടെ പാദത്തിങ്കലിരുന്ന് മുക്തി മാര്ഗരഹസ്യം പഠിക്കാമെന്ന് പ്രതീക്ഷിക്കുന്നു.
ബലഹീനരായ അവര്‍ തന്നെ ബന്ധനത്തിലാണ്! അവര്‍ക്കെങ്ങനെ നിങ്ങളെ സഹായിക്കാനാകും?”
- സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: