കോട്ടയം: പിസി ജോര്‍ജിനെതിരെ പരാതി നല്‍കിയത് സമ്മര്‍ദ്ദം മൂലമെന്ന് അച്ചാമ്മ. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍പ്പെട്ട ചിലരാണ് പിസി ജോര്‍ജിനെ കുടുക്കാന്‍ ശ്രമം നടത്തുന്നതെന്നും നേരത്തെ ജോര്‍ജിനെതിരെ കേസ് കൊടുത്തതില്‍ പശ്ചാത്തപിക്കുന്നുവെന്നും അച്ചാമ്മ പറഞ്ഞു.
തൊടുപുഴയിലെ വിന്‍സെന്റ്, ജോയി എന്നീ പ്രവര്‍ത്തകര്‍ ജോര്‍ജിനെതിരെ കേസു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നുവെന്നും ഇതിനായി തനിക്ക് 20 ലക്ഷം രൂപ വാഗ്ദാനവും ചെയ്തിരുന്നതായും ഇവര്‍ പരയുന്നു. ജോര്‍ജുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും തന്നെ നിസഭയില് കണ്ടുവെന്ന ഗൗരിയമ്മയുടെ പ്രസ്താവനയില്‍ കഴമ്പില്ലെന്നും ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ദൈവനാമത്തില്‍ സത്യം ചെയ്യുന്നതായും അച്ചാമ്മ പറഞ്ഞു.
ഗൗരിയമ്മയെ താനിതുവരെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: