കൊച്ചി: നീണ്ട ഒരിടവേളയ്ക്ക് ശേഷം പടിഞ്ഞാറന്‍ കൊച്ചി കുട്ടിഅക്രമിസംഘത്തിന്റെ പിടിയിലമരുന്നു. അക്രമങ്ങളിലും മോഷണം, പിടിച്ചുപറി മയക്കുമരുന്ന് ഉപയോഗത്തിലും പശ്ചിമകൊച്ചി മുന്നിലെന്ന് റിപ്പോര്‍ട്ട് . കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരില്‍ പകുതിയില്താഴേയും 18 വയസ്സില്‍ താഴേയുള്ളവരാണ്. ശേഷിക്കുന്നവര്‍ 18നും 22 മദ്ധ്യേപ്രായമുള്ള യുവാക്കളുമാണ്. പടിഞ്ഞാറന്‍ കൊച്ചിയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍പരിധിയില്‍ പരിശോധിച്ചാലും ഈ കണക്കില്‍ വ്യത്യാസം വരാന്‍ സാദ്ധ്യതയില്ല. ഗുരുതരമായകുറ്റകൃത്യത്തില് ഏര്‍പ്പെട്ട് പിടിയിലാകുന്ന പ്രായപൂര്‍ത്തിയാകാത്തവരെ കൈകാര്യം ചെയ്യാന്‍ പോലീസിനും പരിമിതിയുണ്ട്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട കേസുകളില്‍ വിരലിലെണ്ണാവുന്നവ ഒഴിച്ചാല്‍ മുഴുവന്‍ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നത് യുവകുറ്റവാളികാളാണ്. പള്ളുരുത്തിയിലെ വിവിധ പ്രദേശങ്ങളില്‍ തമ്പടിക്കുന്ന സംഘങ്ങള്‍ക്കും വ്യത്യസ്തപേരുകളും ഇവര്‍തന്നെ നല്‍കിയിട്ടുണ്ട്. കൗബോയ്സ്, എട്ടുകൂട്ടം, ചന്തബോയ്സ്, സ്റ്റാര്ബോയ്സ് തുടങ്ങിയ പേരുതന്നെ തെരഞ്ഞെടുത്തതാണെന്ന് സബ് ഡിവിഷന് ചുമതലയുള്ള ഒരു പോലീസ് ഓഫീസര്‍ പറയുന്നു. കടുത്തകുറ്റം ചെയ്ത് പിടികൂടിയ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി തന്റെ മൊബെയില്‍ ഫോണ്‍ പോലീസ് പിടിച്ചുവാങ്ങിയെന്നും പറഞ്ഞ് കോടതിയെ സമീപിച്ചു. കോടതിയില്‍ പോലീസിനെതിരെ തെളിവുണ്ടാക്കി പ്രതിസ്ഥാനത്തുനിര്‍ത്താന്‍ തല്ക്കാലം ഈ കുട്ടി അക്രമിക്കു കഴിഞ്ഞു. ഇവര്‍ക്ക് നിയമപരിരക്ഷനല്കിയ രക്ഷാകര്ത്താക്കള് വിലകൂടിയ മൊബെയില്‍ ഫോണ്‍ എവിടെനിന്ന് കിട്ടിയെന്ന് അന്വേഷിക്കാതെ പോലീസിന് എതിരെ തിരിയുകയായിരുന്നു. കുമ്പളങ്ങിയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരുവീടിന്റെ മുന്നില്‍വെച്ചിരുന്ന ബൈക്ക് കത്തിച്ചു കളഞ്ഞതും 16 വയസ്സുള്ള രണ്ടുപേരായിരുന്നു.
പള്ളുരുത്തിയില്‍ വിഹരിക്കുന്ന ഒരു മൈനര്‍ കുറ്റവാളിചെയ്ത മോഷണം നൂറിനടുത്ത്വരും. ഇതില്‍ ബാക്ക് മോഷണം, നേര്ച്ചപ്പെട്ടികുത്തിത്തുറക്കല്, സൈക്കിള്‍ മോഷണം, വീടുകുത്തിത്തുറന്ന് പണാപഹരണം. കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൗണ്‍സിലിംഗിന് ഹാജരാക്കാന്‍ കോടതിനിര്ദ്ദേശിക്കുകയായിരുന്നു. ഇതിനുശേഷം പുറത്തിറങ്ങിയ കുട്ടി മോഷ്ടാവിനെ വീണ്ടും മോഷണകുറ്റത്തിന് പിടികൂടി. കുട്ടിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടതനുസരിച്ച് മാനസിക ചികിത്സക്കായി പ്രവേശിപ്പിച്ചു. അവിടെനിന്നും ഇറങ്ങിയശേഷവും ഇവന് പഴയ പരിപാടി ആരംഭിച്ചതായി പോലീസുദ്യോഗസ്ഥന് വേദനയോടെ പറയുന്നു. സ്കൂളുകളില്‍ എത്തുന്ന കുട്ടികള്‍ വടിവാളും, ഇടിക്കട്ടയും, മറ്റുമായി എത്തുന്നു. പള്ളുരുത്തിയിലെ ഒരു പ്രധാന ഗുണ്ടാസംഘം ഇവരെ ട്രെയിനിംഗ് നടത്തി വിവിധ അക്രമങ്ങള്ക്കായും ഉപയോഗിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. മയക്കുമരുന്ന് വിപണനം നടത്തുന്നവരും, ഉപയോഗിക്കുന്നവരും, പിടിക്കപ്പെടുന്നവരുമെല്ലാം ചെറുപ്പക്കാരുടെ സംഘങ്ങളാണ്. പള്ളുരുത്തി കച്ചേരിപ്പടി, കോണം, കള്‍ട്ടസ് ജംഗ്ഷന്, എംഎല്‍എ റോഡ്, പഷ്ണിത്തോട് പാലത്തിന് വടക്ക്, ഇടക്കൊച്ചി പെരുമ്പടപ്പ്, പൈജംഗ്ഷന്, വി.എന്‍.പുരുഷന് റോഡ് ഇവിടെയെല്ലാം ഇത്തരം സംഘങ്ങള്‍ വളരുകയാണെന്ന് പോലീസ്തന്നെ പറയുന്നു. ഇത്തരക്കാരെ ഒതുക്കുന്നതിന് ഓരോ കേന്ദ്രങ്ങളും വെച്ച് പട്ടികതയ്യാറാക്കുമെന്നും പോലീസ് പറയുന്നു. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ച് പരാതികിട്ടിയാല്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പോലീസ് പറയുന്നു. ബൈക്കില്‍ അമിതവേഗതയില്‍ പാഞ്ഞ് നടന്ന് അപകടമുണ്ടാക്കുന്ന യുവാക്കളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരേയും, തമ്പടിക്കുന്ന കേന്ദ്രങ്ങളും മനസ്സിലാക്കി പോലീസ് പ്രത്യേക പെട്രോളിംഗ് നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു.
കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: