വാഷിങ്ങ്ടണ്‍: കുഞ്ഞുങ്ങളിലെ എച്ച്ഐവി ബാധ ഒഴിവാക്കാനുള്ള യത്നങ്ങളില്‍ വഴിത്തിരിവ് സൃഷ്ടിക്കാന്‍ പാകത്തില്‍ ചികിത്സാ വിജയത്തിന്റെ അവകാശവാദവുമായി അമേരിക്കന്‍ ഗവേഷകര്‍ രംഗത്ത്.
മുന്‍കൂട്ടിയുള്ള ചികിത്സയിലൂടെ പിഞ്ചുബാലികയെ എച്ച്ഐവി മുക്തയാക്കിയെന്ന് ജാക്സനിലെ യൂണിവേഴ്സിറ്റി ഓഫ് മിസിസിപ്പി മെഡിക്കല്‍ സെന്റര്‍ ഓ ഫ് ജാക്സിനിലെ ഗവേഷകര്‍ അവകാശപ്പെടുന്നു. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ മാരകരോഗമായ എയ്ഡ്സില്‍ നിന്ന് വരുംതലമുറയെ രക്ഷിക്കാനുള്ള ശ്രമങ്ങള്ക്കത് പുത്തന്‍ ഉണര്‍വ് പകരും.
യുഎസിലെ ഒരു ഗ്രാമത്തിലെ ആശുപത്രിയിലാണ് എച്ച്ഐവി ബാധിതയായ കുഞ്ഞിന്റെ ജനനം. കുട്ടിയുടെ അമ്മ എച്ച്ഐവി ബാധിതയാണെന്ന് പരിശോധനയില്‍ വ്യക്തമായി.
കുട്ടിയുടെ ജീവന് അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ ആശുപത്രി അധികൃതര്‍ അവളെ മണിക്കൂറുകള്‍ക്കുള്ളില്‍ ജാക്സനിലെ യൂണിവേഴ്സിറ്റി ഒഫ് മിസിസിപ്പി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി.
അവിടത്തെ പീഡിയാട്രിക് എച്ച്ഐവി സ്പെഷ്യലിസ്റ്റ് ഹെ ന്നത് ഗേ പ്രതിരോധ ഗുളികളുടെ മിശ്രിതം കുഞ്ഞിനു നല്കി. പതിയെപ്പതിയെ കുട്ടിയുടെ രോഗപ്രതിരോധശേഷി വര്‍ധിച്ചു എച്ച്ഐവി രോഗാണുക്കളുടെ എ ണ്ണം കുറഞ്ഞു തുടങ്ങി. 29 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു രോഗാണുവിന പോലും കാണാന്‍ പറ്റാതായി.
പതിനെട്ടുമാസത്തോളം ചികിത്സ തു ടര്‍ന്നു. പിന്നീട് അമ്മയും കുഞ്ഞും മെഡിക്കല്‍ സെന്ററില്‍ വരാതായി. കുറച്ചുദിവസങ്ങള്‍ക്കുശേഷം കുഞ്ഞ് ഗേയുടെ കീഴില്‍ വീണ്ടും ചികിത്സയ്ക്കെത്തി. കുട്ടിയുടെ രക്തം പരിശോധിച്ചപ്പോള്‍ എച്ച്ഐവി നെഗേറ്റെവാണെന്നു തെളിഞ്ഞു. കാലേകൂട്ടിയുള്ള ചികിത്സയാണ് കുഞ്ഞിനെ രക്ഷിച്ചതെന്നും നവജാത ശിശുക്കളിലെ എച്ച്ഐവി ബാധ പരിഹരിക്കാന്‍ ആവുമെന്നാണ് ഇതുതെളിയിക്കുന്നതെന്നും ജോണ്‍ ഹോ പ്കിന്സ് യൂണിവേഴ്സിറ്റിയില്‍ വൈറസുകളെക്കുറിച്ച് ഗവേഷണം ദെബോറ പെര്സാഡ് പറയുന്നു.
എല്ലാ കുഞ്ഞുങ്ങളിലും ചികിത്സ ഫലിക്കുമോയെന്നു മനസിലാക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരുമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: