കാഠ്മണ്ഡു: തെക്കു-പടിഞ്ഞാറന്‍ നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.
പാല്‍പ ജില്ലയിലെ സിദ്ധാര്‍ഥ ഹൈവേയില്‍ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 12 പേര് സംഭവ സ്ഥലത്തും മൂന്ന് പേര് ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തില്‍ വരനും വധുവിനും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു.
ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: