ഭുവനേശ്വര്‍: പോസ്ക്കോ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിക്ഷേധിച്ചതിനെ തുടര്‍ന്ന് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മൂന്ന് പ്രക്ഷോപകരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമതിച്ചു. ദക്ഷിണ കൊറിയയുടെ സ്വകാര്യ ഉരുക്ക് വ്യവസായ കമ്പനിക്കായായ പോസ്ക്കോയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്റെ പേരില്‍ നിരവധി സമരങ്ങളും പ്രക്ഷോപങ്ങളും നടന്നു വരുന്ന സാഹചര്യത്തിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന് പിന്നില്‍ പോസ്ക്കോയുടെ അധികൃതരാണെന്നും ഇത് മറക്കാനായി പോലീസ് മനപൂര്‍വ്വം നിരപരാധികളായ ഗ്രാമവാസികളെ പഴി ചാരുകയാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ പോലീസ് പറയുന്നത് സമരക്കാര്‍ തന്നെയാണ് ബോംബ് നിര്‍മിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം നടന്നതെന്നാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് എസ് പി സത്യബ്രത ഭോയി പറഞ്ഞു.
നേരത്തെ പോസ്ക്കോ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് അധികൃതരും പോലീസും ചേര്‍ന്ന് വെറ്റിലതോട്ടവും മറ്റും കൈയേറാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രക്ഷോപവും സംഘര്‍ഷവും നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: