ലണ്ടന്‍: ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് എലിസബത്ത് രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വര്‍ഷത്തിനിടെ ആദ്യമായാണ് 86 കാരിയായ രാജ്ഞിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ലണ്ടനിലെ കിങ് എഡ്വാര്‍ഡ് ഏഴാമന് ആശുപത്രിയിലാണ് രാജ്ഞിയെ ചികിത്സിക്കുന്നത്.
രാജ്ഞിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ബെക്കിംഘാം കൊട്ടാര വക്താവ് അറിയിച്ചു. അസുഖത്തെ തുടര്‍ന്ന് രാജ്ഞിയുടെ ഒരാഴ്ചത്തെ പരിപാടികള്‍ റദ്ദാക്കി. ഈയാഴ്ച രാജ്ഞി റോം സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. 2011 ഒക്ടോബറിന് ശേഷം രാജ്ഞി വിദേശപര്യടനം നടത്തിയിട്ടില്ല.
രണ്ട് ദിവസത്തെ നിരീക്ഷണത്തിനുശേഷമേ രാജ്ഞി കൊട്ടാരത്തിലേക്ക് മടങ്ങുകയുള്ളൂവെന്ന് ബിബിസിയുടെ കൊട്ടാരം വക്താവ് പീറ്റര്‍ ഹണ്ട് മാധ്യമങ്ങളെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: