ചെന്നൈ: ധോണിയുടെ വെടിക്കെട്ടിനു പിന്നാലെ ആര്‍.അശ്വിന്റെ നേതൃത്വത്തിലെ സ്പി ന്നര്‍മാരുടെ താണ്ഡവം. അതു താങ്ങാനുള്ള ശേഷി ഓസീസ് ബാറ്റിങ്ങ് നിരയ്‌ക്കില്ലായിരുന്നു. സ്വന്തം മണ്ണിലെ സിംഹങ്ങളെന്ന പെരുമയ്‌ക്കൊത്ത് അശ്വിനും (5 വിക്കറ്റ്) ഹര്‍ഭജനും (2) രവീന്ദ്ര ജ ഡേജയും (2) പന്തു ചുഴറ്റിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രി ക്കറ്റില്‍ ഇന്ത്യയ്‌ക്ക് വി ജയം കൈയെത്തും ദൂരത്ത്.
ഇന്ത്യയുടെ 192 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് മറികടക്കാന്‍ ഇറങ്ങിയ ക ങ്കാരുപ്പട നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 എന്ന നിലയില്‍. ഒരു വിക്കറ്റ് അവശേഷിക്കവെ സന്ദര്‍ശകരുടെ ലീഡ് വെറും 40 റണ്‍സ്. കളി അഞ്ചാം ദിവസത്തേക്കു നീട്ടാനായെന്നതു മാത്രം ഓസ്ട്രേലിയന്‍ ടീമിന്റെ ഏക ആശ്വാസം. അതിനവര്‍ നന്ദിപറയേണ്ടത് അരങ്ങേറ്റക്കാരന്‍ മോയ്സസ് ഹെന്‍ട്രിക്സിനോടും (75 നോട്ടൗട്ട്) സ്കോര്‍: ഓസീസ്-380, 9ന് 232. ഇന്ത്യ-572.
ധോണിയുടെ വിസ്ഫോടന ബാറ്റിങ്ങില്‍ മനം തകര്‍ന്ന മൈക്കിള്‍ ക്ലാര്‍ക്കിനെയും സംഘത്തെയുമാണ് ഇന്നലെ ചെപ്പോക്കില്‍ കണ്ടത്.
തലേദിവസത്തെ സ്കോറിനോട് 57 റണ്‍സ് കൂടെ ചേര്‍ത്ത് ഇന്ത്യ കരകയറി. ധോണി (224) ജയിംസ് പാറ്റിന്‍സന്റെ അഞ്ചാം വിക്കറ്റിന്റെ രൂപം പ്രാപിച്ചു. ഭുവനേശ്വര്‍ കുമാര്‍ (38) പീറ്റര്‍ സിഡിലിനെ നമിച്ചു. ഇഷാന്ത് ശര്‍മ (4) പുറത്താകാതെനിന്നു.
ബറ്റ്ടുത്തിറങ്ങിയ എഡ് കോവനും ഷെയ്ന്‍ വാട്സണും 34 റണ്‍സിന്റെ സഖ്യമുണ്ടാക്കി. എ ന്നാല്‍ പിച്ചിലെ ടേണും പ്രവചനാതീതമായ ബൗണ്‍സും അവരെ വലച്ചു തുടങ്ങിയിരുന്നു. അതിന്റെ ഫലമെന്നോണം അശ്വിന്റെ കു ത്തിയുയര്‍ന്ന പന്ത് വാട്സനെ (17) വീരേണ്ടര്‍ സേവാഗിന്റെ കൈയില്‍ എത്തിച്ചു. കോവനും (32) അശ്വിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ക്കുടുങ്ങി. ഫിലിപ്പ് ഹ്യൂസിനെ ജഡേജ സംപൂജ്യനാക്കി. ഏറെനേരം തട്ടിയും മുട്ടിയും നിന്ന ഡേവിഡ് വാര്‍ണറെ (23) ഹര്‍ഭജനും വീഴ്‌ത്തുമ്പോള്‍ കങ്കാരുക്കള്‍ വിയര്‍ത്തു. മാത്യു വേഡും അ ധികം പിടിച്ചു നിന്നില്ല. ഭാജിയുടെ പന്തില്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ (8) ബൗള്‍ഡ്. രക്ഷകവേഷം കെട്ടാറുള്ള നായകന്‍ മൈ ക്കിള്‍ ക്ലാര്‍ക്കും (31) അശ്വിന്റെ സംഹാര രൂപത്തെ വണങ്ങി. സിഡിലിന് (2) ജഡേജയും പാറ്റിന്‍സന്‍ (11), മിച്ചല്‍ സ്റ്റാര്‍ക്ക് (8) എന്നിവക്ക് അശ്വിനും മാര്‍ച്ചിങ് ഓര്‍ഡര്‍ നല്‍കി. പക്ഷേ, അവസാന വിക്കറ്റില്‍ നതാന്‍ ലയോണുമൊത്ത് (8) 57 റണ്‍സ് ചേര്‍ത്ത ഹെന്‍ട്രിക്സ് വിജയം തേടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: