സിയോള്‍: പാര്‍ക്ക് ഗുവാന്‍ ഹയ് ദക്ഷിണ കൊറിയയിലെ പ്രഥമ വനിതാ പ്രസിഡന്റായി ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ലീ മ്യൂങ്ങ് ബാക്കിന്റെ സെവനുറി പാര്‍ട്ടി നേതാവായ ഗുവാന്‍ അന്‍പത് വര്‍ഷം രാജ്യം ഭരിച്ച പട്ടാള മേധാവി പാര്‍ക്ക് ചുങ്ങ് ഹീയുടെ മകളാണ്. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി നേതാവ് മൂണ്‍ ജേ ഇന്നിനെയാണ് ഗുവാന്‍ പരാജയപ്പെടുത്തിയത്. ഉത്തരകൊറിയയുടെ അണുപരീക്ഷണങ്ങളാല് കലുഷിതമായ അന്തരീക്ഷത്തിലാണ് ഗുവാന്റെ ഈ സ്ഥാനാരോഹണം. സിയോളിലെ നാഷണല്‍ അസംബ്ലിയിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 70,000ത്തോളം വരുന്ന ജനങ്ങളാണ് പങ്കെടുത്തത്.
ഉത്തര കൊറിയ തങ്ങളുടെ അണുപരീക്ഷണങ്ങള്‍ താമസിക്കാതെ തന്നെ ഉപേക്ഷിക്കണമെന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുവാന്‍ ആഹ്വാനം ചെയ്തു. അടുത്തിടെ ഉത്തര കൊറിയയുടെ മൂന്നാം ആണവ പരീക്ഷണം നടത്തുകയും കൂടുതല്‍ പരീക്ഷണങ്ങള്‍ക്കായി തയ്യാറെടുക്കുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.
ഈ പരീക്ഷണങ്ങളുടെ ഏറ്റവും വലിയ ഇരയാകുന്നത് ഉത്തര കൊറിയ തന്നെയായിരിക്കുമെന്നതിന് സംശയമില്ലെന്നും ഗുവാന്‍ ചടങ്ങില്‍ പറഞ്ഞു. രാജ്യത്തിനും ജനങ്ങള്‍ക്കും ആപത്ത് വരുന്ന പ്രവൃത്തികള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും യുദ്ധത്തെ പ്രതിരോധിക്കാനുള്ള നീക്കള് പടിപടിയായി മത്രമേ മുന്നോട്ട് വയ്ക്കുകയുള്ളുവെന്നും പാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
1950-53 കാലഘട്ടത്തില്‍ നടന്ന കൊറിയന്‍ യുദ്ധത്തിലെ നഷ്ടങ്ങളില്‍ നിന്നും ഉത്തരകൊറിയയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അസാധാരണമായ ഉണര്‍വാണ് നടത്തിയത്. ഇതിനെ മിറാക്കിള്‍ ഓണ്‍ ദി ഹാനെന്നാണ് അറിയപ്പെടുന്നത്. പരാമ്പരാഗത രീതിയിലുള്ള ഉത്പാദനങ്ങളിലൂടെ സാമ്പത്തിക വളര്‍ച്ചയില്‍ അത്തരമൊരു അത്ഭുതം നടത്തുമെന്നും ഗുവാന്‍ പറഞ്ഞു.
പ്രായോഗികമായ സാമ്പത്തിക വളര്‍ച്ച ഐ.ടി മേഖലകളിലാണെന്നും അതുകൊണ്ട് തന്നെ അതിന് ഊന്നല്‍ നല്‍കുമെന്നും അവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ മെല്ലെപ്പോക്ക്, കുതിച്ചുയരുന്ന വില വര്‍ധന എന്നിവയാണ് ഗുവാന്‍ നേരടേണ്ട വെല്ലുവിളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: