പുതുച്ചേരി: ശ്രീലങ്കയ്ക്കെതിരെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയത്തില്‍ ഇന്ത്യ വോട്ടു ചെയ്യും. ശ്രീലങ്കയ്ക്കെതിരായ പ്രമേയത്തെ ഇന്ത്യ പിന്തുണക്കുമെന്ന് തമിഴ്നാട് എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അറിയിച്ചതായി അദ്ദേഹത്തിന്റെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി. നാരായണ സ്വാമി പറഞ്ഞു.
യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമാണ് ശ്രീലങ്കക്കെതിരെ യു.എസ് പിന്തുണയോടെ യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം അവതരിക്കുന്നത്. മാര്‍ച്ചില്‍ ജെയിനെവയില്‍ നടക്കുന്ന യോഗത്തിലായിരിക്കും പ്രമേയം അവതരിപ്പിക്കുക.
കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീലങ്കയ്ക്കെതിരെ മനുഷ്യാവകാശ കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങള്‍ വോട്ടു ചെയ്തിരുന്നു. എല്‍.ടി.ടി.ഇ നോതാവ് വേലുപ്പിള്ള പ്രഭാകരനെയും മകന് ബാലചന്ദ്രനെയും ശ്രീലങ്കന്‍ സൈന്യം കൊലപ്പെടുത്തിയ ചിത്രം പുറത്തുവന്നതോടെ തമിഴ് ജനതയുടെരോഷം ശക്തമായെന്നും നാരായണസ്വാമി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: