ടോക്കിയോ: ജപ്പാന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. പ്രാദേശിക സമയം 4.23ന് തോഷിഗിയില് നിന്ന 120 കിലോമീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂകമ്പത്തിന്റെ പ്രകമ്പനത്താല്‍ കെട്ടിടങ്ങള്‍ കുലുങ്ങിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഫുകുഷിമ ദയിചി ആണവനിലയത്തിനോ മറ്റ് ആണവ സംവിധാനങ്ങള്‍ക്കോ കേടുപാട് സംഭവിച്ചിട്ടില്ലെന്നും ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്പറേഷന് വ്യക്തമാക്കി.
2011 മാര്‍ച്ച് 11നുണ്ടായ അതിശക്തമായ ഭൂചലനത്തിലും സുനാമിയിലും 19,000 പേരാണ് കൊല്ലപ്പെട്ടത്. ഫുകുഷിമ ആണവ നിലയത്തിന് ഗുതുതരമായ തകരാറും സംഭവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: