ആലുവ: ആലുവ നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം നീക്കം ചെയ്യാത്തതുമൂലം ദുര്‍ഗന്ധം വമിക്കുന്നു. കഴിഞ്ഞ ദിവസം ശേഖരിച്ച മാലിന്യം ലോറിയില്‍ മഹാത്മാഗാന്ധി ടൗണ്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇട്ടിരിക്കുകയാണ്. ലോറിക്ക് സമീപം ഗ്രൗണ്ടിലും പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളും കിടപ്പുണ്ട്. ടൗണ്‍ഹാളിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള ഓഫീസുകളിലുളളവര്ക്ക് ഇത് ദുരിതമായി മാറിയിട്ടുണ്ട്.
റോഡിലൂടെ യാത്ര ചെയ്യുന്നവരും മൂക്കുപൊത്തേണ്ട് അവസ്ഥയാണ്. ദേശീയപാതയോര്ത്ത് വര്‍ഷങ്ങളായി നഗരസഭ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. നിത്യേന ഇവിടെ കൊണ്ടുവന്നിടുന്ന മാലിന്യങ്ങള്‍ ഇടക്ക് ലോറിയില്‍ കൊണ്ടുപോവുകയാണ് പതിവ്. ഇവിടെയും ഇപ്പോള്‍ മാലിന്യപ്രശ്നം രൂക്ഷമാണ്. മാര്‍ക്കറ്റിലും ഗുരുതര മാലിന്യപ്രശ്നമുണ്ട്. പിറകുവശത്തായി കൊണ്ടുവന്നിടുന്ന മാലിന്യങ്ങള്‍ കൂടിക്കിടന്ന് രണ്ടാള് ഉയരമുള്ള കൂമ്പാരമായി മാറിയിരിക്കുന്നു. ഇതിനിടെ ഇടക്കിടക്ക് ഇവിടെ തീപിടിത്തവും പതിവുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ തീപിടിത്തത്തുടര്ന്ന് സമീപത്തെ മത്സ്യമാര്‍ക്കറ്റിലെ കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നു. ഇതുമൂലം കെട്ടിടത്തിന് കേട് പറ്റുകയും നൂറുകണക്കിന് പ്ലാസ്റ്റിക് മീന്‍ പെട്ടികള്‍ നശിക്കുകയും ചെയ്തു. സ്വകാര്യ കരാറുകാരാണ് നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടുപോയിരുന്നത്.
കേരളത്തിന് പുറത്തേക്കാണ് മാലിന്യം കൊണ്ടുപോകുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും സമീപ സ്ഥലങ്ങളില്‍ നിക്ഷേപിക്കാറുള്ളതായി ആക്ഷേപമുണ്ടായിരുന്നു. ഇത്തരത്തില്‍ മാലിന്യം തള്ളാനെത്തിയതെന്ന് പറഞ്ഞ് കളമശ്ശേരി കിന്‍ഫ്ര പ്രദേശത്ത് നിന്ന് കരാറുകാരുടെ ലോറി നാട്ടുകാര്‍ പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: