തിരുവനന്തപുരം: ആര്.ഡി.എക്സ് ഉള്‍പ്പെടെയുള്ള സ്ഫോടക വസ്തുക്കളുമായി ഹരിയാനയില്‍ നിന്നൊരാള്‍ കേരളത്തിലേക്ക് കടന്നെന്ന സന്ദേശം വ്യാജമെന്ന് തെളിഞ്ഞു. വ്യക്തിവിരോധം തീര്‍ക്കാന്‍ നല്കിയ വ്യാജസന്ദേശമാണിതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ദല്‍ഹി പൊലീസിനാണ് ഇതു സംബന്ധിച്ച സന്ദേശം ലഭിച്ചത്. തുടര്‍ന്നു കേരള പൊലീസിനു വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് കേരള പോലീസിനെ വിവരം അറിയിക്കുകയും സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് സേലത്ത് തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ തുടങ്ങിയ പരിശോധന രാവിലെയാണ് അവസാനിച്ചത്.
എന്നാല്‍ സന്ദേശത്തിന്റെ ഉറവിടം തേടിയപ്പോഴാണ് വ്യാജമാണെന്ന് വ്യക്തമായത്. ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഹരിയാന സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനോടുള്ള വിരോധം തീര്‍ക്കാനാണ് സന്ദേശം അയച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: