ദുബായ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗി(സിസിഎല്‍)ല്‍ മലയാള ചലചിത്രതാരങ്ങളുടെ ടീമായ കേരളാ സ്ട്രൈക്കേഴ്സിന് തകര്‍പ്പന്‍ ജയം. ദുബായില്‍ നടന്ന മത്സരത്തില്‍ ബംഗാള്‍ ടൈഗേഴ്സിനെ 147 റണ്‍സിനാണ് കേരളാ സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തിയത്. സിസിഎല്ലില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ച് കേരളാ സ്ട്രൈക്കേഴ്സ് ഇതോടെ സെമിഫൈനല്‍ സാധ്യത നിലനിര്‍ത്തി.
ആദ്യം ബാറ്റ് ചെയ്ത കേരളാ സ്ട്രൈക്കേഴ്സ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് നേടിയത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ബംഗാള്‍ ടൈഗേഴ്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കാന്‍ മാത്രമാണ് കഴിഞ്ഞത്. ഓപ്പണര്‍മാരായ രാജീവ് പിള്ള (95), രാഗേന്ദു (86) എന്നിവര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കേരളാ സ്ട്രൈക്കേഴ്സിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ 152 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. 25 റണ്‍സുമായി സുമേഷ് പുറത്താവാതെ നിന്നു. കേരളത്തിന് വേണ്ടി മദന്‍ മോഹന്‍ മൂന്നും ഗോപന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: