ചെന്നൈ: ഓസ്ട്രേലിയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെ സ്റ്റില്‍ ഇന്ത്യ നിലനില്‍പ്പിനായി പൊരുതുന്നു. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആദ്യ ഇന്നിങ്ങ്സില്‍ മൂന്നു വിക്കറ്റിന് 182 എന്ന നിലയില്‍. ജയിംസ് പാറ്റി ന്‍സന്റെ (3വിക്കറ്റ്) തീയുണ്ടകള്‍ക്കു മുന്നില്‍ പകച്ച ടീം ഇന്ത്യയെ ബാറ്റിങ് ഇതിഹാസം സച്ചിന് ടെ ണ്ടുല്‍ക്കര്‍ (71 നോട്ടൗട്ട്) വിരാട് കോഹ്ലി (50 നോട്ടൗട്ട്) എന്നിവരുടെ ചെറുത്തുനില്‍പ്പാണ് താങ്ങി നിര്‍ത്തിയത്. ചേതേശ്വര്‍ പൂജാര (44) പ്രതീക്ഷയേകിയ തുടക്കത്തിനുശേഷം പുറത്തായി.
ഇംഗ്ലണ്ടിനെതിരായി തോല്‍വിയുടെ പാപഭാരം കഴുകിക്കളയാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ഇന്ത്യയുടെ നെഞ്ചില്‍ തീകോരിയിടുന്നതായിരുന്നു ബാറ്റിങ്ങിന്റെ തുടക്കം. ഓപ്പണര്‍മാരായ വീരേണ്ടര്‍ സേവാഗും (2) മുരളി വിജയ്യും (10) ക്ഷണത്തില്‍ കൂടാരം പൂകി. ഓപ്പണിങ് ജോടിയെ സംബന്ധിച്ച ആശങ്കകള്‍ ഏറ്റുന്ന ഒരു തുടക്കം. പാറ്റിന്‍സന്റെ 150 കിലോമീറ്റര്‍ വേഗതയില്‍ മൂളിയെത്തിയ പന്ത് ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ച വിജയാണ് ആദ്യം മടങ്ങിയത്. ചെറുതായി സിങ് ചെയ്ത പന്ത് വിജയ്യുടെ വിക്കറ്റ് തെറിപ്പിച്ചു, ഇന്ത്യന്‍ സ്കോര്‍, 1ന് 11. പിന്നാലെ വീരുവിന്റെ പ്രതിരോധവും പാറ്റിന്സന് തകര്‍ത്തു. പിന്നെ സച്ചിന് ക്രീസില്‍. പാറ്റിന്‍സനെ മൂന്നു ബൗണ്ടറികള്‍ക്കു ശിക്ഷിച്ച സച്ചിന് ഉജ്വല തുടക്കമിട്ടു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പീറ്റര്‍ സിഡിലിന്റെയും നതാന്‍ ലയോണിന്റെയുമൊക്ക മോശം പന്തുകളെ ശിക്ഷിച്ച പൂജാരയും ചേര്‍ന്നതോടെ ഇന്ത്യ പെട്ടെന്നൊരു തകര്‍ച്ചയെ അതിജീവിച്ചു. ഇന്ത്യന്‍ സ്കോര്‍ നൂറു താണ്ടിയതിനുശേഷം പൂജാരയും ക്ലീന്‍ ബൗള്‍ഡ്. പാറ്റിന്‍സന്റെ ഓഫ് കട്ടറിനു മറുപടി പറയാന്‍ ഇന്ത്യന്‍ യുവതുര്ക്കിക്കായില്ല. സച്ചിനൊപ്പം 93 റണ്സ്ചേര്ത്ത പൂജാര ആറ് ബൗ ണ്ടറികള് നേടി. പൂജാരയുടെ പിന്‍ഗാമിയുടെ റോളിലെത്തി കോഹ്ലിയുടെ ക്ലാസ് ഇന്ത്യയുട പ്രതീക്ഷ വീണ്ടു ജ്വലിപ്പിച്ചു. കൈക്കുഴയുടെ അനായാസമായ ഉപയോഗത്തിലൂടെയും കോഹ്ലി ഓസീസ് ബൗളര്‍മാരെ നിഷ്പ്രഭമാക്കി.
സമീപകാലത്തെ ഏറ്റവും വിശ്വസനീയമായ പ്രകടനം പുറത്തെടുത്ത സച്ചിന് ലിയോണിന്റെ പന്തില്‍ സിംഗിളെടുത്ത് അര്‍ധ സെഞ്ചുറി തികച്ചു. കഴിഞ്ഞ 14 ഇന്നിങ്ങ്സുകള്ക്കിടയില് മാസ്റ്റര്‍ നേടുന്ന രണ്ടാമത്തെ അര്ധശതകമായിരുന്നത്. സ്വന്തം മണ്ണില്‍ 7000 ടെസ്റ്റ് റണ്‍സെന്ന നാഴിക്കല്ലും സച്ചിന് പിന്നിട്ടു. സ്വന്തംനാട്ടിലെ സ്കോറിങ്ങിന്റെ കാര്യത്തില്‍ ഇനി റിക്കിപോണ്ടിങ് മാത്രമേ സച്ചിനു മുന്നിലുള്ളു.
കളിയവസാനിക്കുമ്പോള്‍ സച്ചിന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറുകള്‍ മൂളിപ്പറന്നു; കോ ഹ്ലിയുടെ വക ഏഴും.
നേരത്തെ, തലേദിവസത്തെ സ്കോറിനോട് 64 റണ്‍സ്കൂടി ചേര്‍ത്ത് കങ്കാരുക്കള്‍ കരകയറി. 130 റണ്‍സ് നേടിയ മൈക്കിള്‍ ക്ലാര്‍ക്കിനെ രവീന്ദ്ര ജഡേജ ഭുവനേശ്വര്‍ കുമാറിന്റെ കൈയില്‍ എത്തിച്ചു.
പീറ്റര്‍ സിഡിലിനെ (19) ഹര്ഭജന് മടക്കി. ലയോണിനെ (3) വീഴ്ത്തി അശ്വിന് ഏഴാം വിക്കറ്റ് തികയ്ക്കുമ്പോള്‍ ഓസീസ് ഇന്നിങ്ങ്സിനു വിരാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: