ഫോര്‍ട്ടുകൊച്ചി : വാനംമുട്ടേ ആവേശം പകരുന്ന ആകാശയാത്രയ്ക്ക് ഫോര്‍ട്ട്കൊച്ചിയില്‍ തുടക്കമായി.
വെളി മൈതാനത്ത് നടക്കുന്ന പുഷ്പമേളയോടനുബന്ധിച്ച് ഹെലി ടൂര്‍ ഗ്രൂപ്പാണ് പൊതു ജനങ്ങള്‍ക്ക് ഹെലികോപ്ടര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയിരിക്കുന്നത്. പെയിലറ്റിനെ കൂടാതെ അഞ്ചുപേര്‍ക്ക് കയറാവുന്ന യൂറോ എ.എസ്. 350 മോഡല്‍ ഫ്രാന്‍സ് നിര്‍മ്മിതമായ കോപ്ടറാണു കൊച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറക്കുന്നത്. നൂറു മണിക്കൂറിലേറെ പറക്കല്‍ പരിചയമുള്ള മുംബൈ സ്വദേശി പുനീത് ബക്ഷിയാണ് പെയിലേറ്റ്ന്ന് ഹെലി ടൂര്‍ സി.ഈ.ഒ. ഷോബി റ്റി. പോള്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് വരെ തുടരുന്ന ഹെലി കോപ്ടര്‍ യാത്ര മേയര്‍ ടോണി ചമ്മണി ഫ്ലാഗ് ഓഫ് ചെയ്തു. മേയറോടോപ്പം തമ്പി സുബ്രമണ്യം, ടി.എം. റിഫാസ് എന്നിവര്‍ കോപ്ടറിലെ ആദ്യയാത്രക്കാരായിരുന്നു.
അഞ്ഞൂറൂ മുതല്‍ ആയിരം അടിവരെ ഉയരത്തിലാണു ചാഞ്ഞും ചരിഞ്ഞു കോപ്ടര്‍ പറക്കുന്നത്. ഫോര്‍ട്ട്കൊച്ചിയുടെ തീരത്തുകൂടി പറന്ന് പൊങ്ങി ടൂറിസം ഗ്രാമമായ കുമ്പളങ്ങിക്കു മുകളിലൂടെ കുണ്ടന്നൂര്‍, തേവര, തോപ്പുംപടി. വില്ലിംഗ്ടണ്‍ ഐലന്റ്, മട്ടാഞ്ചേരി, വല്ലാര്‍പാടം, വൈപ്പിന്‍ വഴി ഫോര്‍ട്ട്കൊച്ചിയില്‍ തിരിച്ചിറങ്ങുന്നതാണ് യാത്ര. പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ആകാശയാത്രയ്ക്ക് ഒരാള്‍ക്ക് 2500/- രൂപയാണു നിരക്ക്. അഞ്ചു പേരുടേ ഗ്രൂപ്പുമായി പതിനഞ്ച് മിനിറ്റ് ഇടവിട്ട് ഹെലികോപ്ടര്‍ പറക്കും. താല്പര്യമുള്ളവര്ക്ക് നേരത്തെ ബുക്ക് ചെയ്യാം. ഫോണ്‍ : 9895033950
പ്രതികരിക്കാൻ ഇവിടെ എഴുതുക: