ചെന്നൈ: ഹൈദരാബാദിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ ക്രി ക്കറ്റ് ടീം നാട്ടിലേക്ക് വിമാനം കയറുമോയെന്ന് ചിലര്‍ക്കെങ്കിലുമൊക്കെ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ അതിനൊന്നിനും ഞങ്ങളെക്കിട്ടില്ലെന്നും കളിയാരാധകര്‍ക്ക് നല്ലൊരു ക്രിക്കറ്റ് വിരുന്ന് ഒരുക്കാനാണ് എത്തിയിരിക്കുന്നതെന്നും മൈക്കല്‍ ക്ലാര്‍ക്കും സംഘവും പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം കങ്കാരുപ്പടയുടെ അതിജീവന കഥയുടേതായി. ആര്.അശ്വിന്റെ (ആറ് വിക്കറ്റ്) തിരിയുന്ന പന്തുകള്‍ക്കു മുന്നില്‍ ഒന്നു പകച്ച അവര്‍ സെഞ്ചുറികുറിച്ച ക്യാപ്ടന് മൈക്കിള്‍ ക്ലാര്‍ക്കിന്റെ (103 നോട്ടൗട്ട്) ചിറകിലേറി ഏഴിന് 316 എന്ന മാന്യമായ നിലയിലെത്തി. അരങ്ങേറ്റക്കാരന്‍ മോയ്സസ് ഹെ ന്ട്രിക്സും (68) നായകനു മികച്ച പിന്തുണ നല്കി.
ഉച്ചയൂണിനു മുന്‍പ് അശ്വിന്… പിന്നെ ക്ലാര്‍ക്ക്, സമകാലിക ക്രിക്കറ്റിലെ രണ്ടു പ്രതിഭകള്‍ ഒരുക്കിയ നിറമുള്ള കാഴ്ച്ചയായിരുന്നു ചെപ്പോക്കില്‍ വിരിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് പന്തെടുത്ത ധോണിപ്പടയ്ക്കു ശുഭ ദൃശ്യങ്ങളല്ല തുടക്കത്തില്‍ ലഭിച്ചത്. ഏകദിന ശൈലിയില്‍ കളിച്ച ഓസീസ് ഓപ്പണര്‍മാര്‍ ടീമിന്റെ സ്കോര്‍ 8 ഓവറില്‍ 43ല്‍ എത്തിച്ചു. മോശം പന്തുകളെ തെരഞ്ഞു പിടിച്ചു തല്ലിയ വാര്‍ണറായിരുന്നു ഏറെ അപകടകാരി. ടീം പ്രതിസന്ധിയിലായ സമയത്ത് അശ്വിന് അവതരിച്ചു. ആദ്യ ഓവറില്‍ തന്നെ വിക്കറ്റിന്റെ മണം. പക്ഷേ, വാര്‍ണര്‍ നല്കിയ ക്യാച്ച് സ്ലിപ്പില്‍ വീരേണ്ടര്‍ സേവാഗ് വിട്ടുകളഞ്ഞു. എന്നാല്‍ ടേണും ബൗണ്‍സും മുതലെടുത്ത അശ്വിന് കങ്കാരുക്കളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തി. എഡ് കോവന് (29), ഫിലിപ്പ് ഹ്യൂസ് (6), ഷെയിന്‍ വാട്സന് (28) വാര്‍ണര്‍ (59), മാത്യുവേഡ് (12) എന്നിവര്‍ അതിവേഗം കൂടാരത്തില്‍; ഓസീസ് 5ന് 153 എന്ന നിലയിലേക്ക് തകര്‍ന്ന നിമിഷങ്ങള്‍.
ഒടുവില്‍ ഇന്ത്യന്‍ സ്പിന്‍ കെണി പൊളിക്കാന്‍ ക്ലാര്‍ക്ക് ഇറങ്ങിവന്നു. ഹെന്ട്രിക്സുമൊത്ത് അതിസുന്ദരമൊരു ബാറ്റിങ് സദ്യ. സ്പിന്നര്‍മാരെ ക്രിസിനു പുറത്തേക്കു ചാടിയിറങ്ങി നേരിട്ട ക്ലാ ഋക്ക് ഇന്ത്യന്‍ ആക്രമണത്തിന്റെ മുനയൊടിച്ചു. കൃത്യതയില്ലാതെ പന്തെറിഞ്ഞ ഹര്ഭജന് സിങ്ങും ഇഷാന്ത് ശര്‍മയും ഭുവനേശ്വര്‍ കുമാറുമൊക്കെ ക്ലാര്‍ക്കിനും ഹെന്‍ട്രിക്സിനും കാര്യങ്ങള്‍ എളുപ്പമാക്കി. വിരലിനു ചെറിയ ചതവു പറ്റിയ അശ്വിന്റെ അഭാവവും ഓസീസ് സഖ്യത്തെ തുണച്ചു. 11 ഫോറുകളും ഒരു സിക്സറും സെഞ്ചുറിയിലേക്കുള്ള യാത്രയില്‍ ക്ലാര്‍ക്ക് കുറിച്ചു.
അവസാനം അഞ്ച് ബൗണ്ടറികളുടെ ഗരിമയുമായി നിന്ന ഹെന്‍ട്രിക്സിനെ വിക്കറ്റിനു മുന്നില്‍ക്കുടുക്കി അശ്വിന് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. മിച്ചല്‍ സ്റ്റാര്‍ക്കിനെ (3) രവീന്ദ്ര ജഡേജ ബൗള്‍ഡാക്കുമ്പോള്‍ ആതിഥേയര്‍ക്ക് മറ്റൊരാശ്വാസം. കളി നിര്‍ത്തുമ്പോള്‍ പീറ്റര്‍ സിഡില്‍ (1 നോട്ടൗട്ട്) ക്ലാര്‍ക്കിനൊപ്പം ക്രീസില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: