ഇസ്ലാമാബാദ്: ഹൈദ്രബാദില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടനത്തെ പാക്കിസ്ഥാന് ശക്തമായി അപലപിച്ചു. ഭീകരവാദം അത് ഏത് രൂപത്തിലുള്ളതായാലും ലോക സമാധാനത്തിന് ഭീഷണിയാണെന്നും പാക്കിസ്ഥാന് അഭിപ്രായപ്പെട്ടു. പാക് വിദേശ കാര്യ വക്താവ് മൊഅസം ഖാനാണ് പ്രസ്താവനയിലൂടെ പാക് നിലപാട് വ്യക്തമാക്കിയത്.
ഭീകരരുടെ ഉദ്ദേശ്യം എന്തുതന്നെയായാലും അത് ന്യായീകരിക്കാന്‍ സാധ്യമല്ലെന്നും ഖാന് പറഞ്ഞു. ഭീകരവാദത്തിന്റെ ഇര എന്ന നിലയ്ക്ക് പാക്കിസ്ഥാന് ഇന്ത്യയിലെ ജനങ്ങളുടെ വേദനയും ദു:ഖവും മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ക്കൊപ്പം പാക് ജനതയുടെ പ്രര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് ഖാന് കൂട്ടിച്ചേര്‍ത്തു.
ഒട്ടേറെപ്പേരുടെ ജീവന് നഷ്ടപ്പെടുത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും പ്രസ്താവനയിറക്കി. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായി യുഎന്‍ സെക്രട്ടറി ജനറലിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: