പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അനുമതി നല്‍കിക്കൊണ്ട് രാഷ്ട്രപതി നടത്തിയ പ്രഖ്യാപനം ജനവഞ്ചനയും പൈതൃക ധ്വംസനവും ആണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
വിമാനത്താവള നിര്‍മ്മാണത്തിനെതിരെ ജനങ്ങള്‍ നാളിതുവരെ നടത്തി വരുന്ന ശക്തമായ പ്രക്ഷോഭവും ചെറുത്തുനില്‍പ്പും തങ്ങള്‍ക്കു ബാധകമല്ലെന്ന ധിക്കാരപരമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഭൂനിയമങ്ങളും പാരിസ്ഥിതിക നിയമങ്ങളും പട്ടികജാതി സംരക്ഷണ നിയമങ്ങളും പരസ്യമായി ലംഘിച്ച് ധിക്കാരപൂര്‍വ്വം മുന്നോട്ടുനീങ്ങുന്ന വിമാനത്താവളക്കമ്പനിയെ മൂക്കുകയറിടേണ്ടതിനു പകരം ദുഷ്ചെയ്തികളെ രാഷ്ട്രപതി വെള്ള പൂശിക്കാണിച്ചു. ഇത് നിയമവാഴ്ചയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ്.
വിമാനത്താവള നിര്‍മ്മാണത്തിനു വേണ്ടി നടത്തുന്ന ഏതൊരു ശ്രമത്തെയും സര്‍വ്വ ശക്തിയുമുപയോഗിച്ച് ജനങ്ങള്‍ എതിര്‍ക്കും. ആറന്മുള നെല്‍വയലില്‍ ഒരു നുള്ളു മണ്ണിടാനോ നീര്‍ത്തടം നികത്താനോ ജനങ്ങള്‍ സമ്മതിക്കില്ല. വിമാനത്താവളക്കമ്പനി തട്ടിയെടുത്ത പട്ടികജാതി സഹോദരങ്ങളുടെ ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടു കൊടുക്കണം. വിമാനത്താവളക്കമ്പനി മൂടിയ നെല്‍വയലില്‍ നിന്നും മണ്ണ് നീക്കം ചെയ്യണം. ജില്ലാ കളക്ടര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. പണത്തിന്റെയും അധികാരത്തിന്റെയും ദുസ്വാധീനം നാടിന്റെ പൊതു ജീവിതത്തെ എത്ര മാത്രം വിനാശകരമായി ബാധിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ച്ചിത്രമാണ് രാഷ്ട്രപതിയുടെ പ്രഖ്യാപനം. പണവുംഅധികാരവും ഉണ്ടെങ്കി ല്‍ ഏതുനിയമവും ലംഘിക്കാമെന്നും ജനങ്ങളുടെ കുടിവെള്ളവും അന്നവുംമുട്ടിക്കാം എന്നുമുള്ള വിമാനത്താവളക്കമ്പനിയുടെ ധാര്‍ഷ്ട്യത്തിന് മുമ്പില്‍ ഉന്നതഅധികാരി വര്‍ഗ്ഗം മുട്ടു മടക്കി. ഇതിനെതിരെ യോജിക്കാവുന്ന എല്ലാവിഭാഗം ജനങ്ങളെയും സംഘടിപ്പിച്ച് പ്രക്ഷോഭം വ്യാപകവുംശക്തവുമാക്കുമെന്നും കുമ്മനം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: