നാഗ്പൂര്‍: മൂന്നംഗ ആര്‍എസ്എസ് സംഘത്തിന് ചൈനയിലേക്ക് ക്ഷണം. ചൈനയിലെ ഒരു എന്‍ ജിഒയുടെ ക്ഷണം സ്വീകരിച്ച് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് രാംമാധവിന്റെ നേതൃത്വത്തിലാണ് സംഘം ചൈനയിലേക്ക് പോകുന്നത്.
ഫെബ്രുവരി 22 മുതല്‍ 27 വരെ സംഘം ചൈനയില്‍ സന്ദര്‍ശനം നടത്തും. ചൈനീസ് അസോസിയേഷന് ഓഫ് ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് ആന്റ് കോ-ഓപ്പറേഷന് എന്ന സംഘടനയാണ് തങ്ങളെ ക്ഷണിച്ചിരിക്കുന്നതെന്ന് രാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വിടവ് കുറച്ച് പരസ്പര സഹകരണവും ജനങ്ങള്‍ തമ്മിലുള്ള ഇടപെടലും വര്‍ധിപ്പിക്കാനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്, അദ്ദേഹം വ്യക്തമാക്കി. അഖില ഭാരതീയ വിദ്യാ ര്‍ഥി പരിഷത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുനില്‍ അംബേദ്കര്‍, ആര്‍എസ്എസ് വിദേശ് വിഭാഗ് കണ്‍വീനര്‍ ശ്യാം പരണ്ടെ എന്നിവരാണ് മറ്റ് സംഘാംഗങ്ങള്‍.
ബീജിംഗ്, ഹെയ്നന്‍, ഷാംഗായ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. വി വിധ സ്ഥാപനങ്ങള്‍ സ ന്ദര്‍ശിച്ച് മുതിര്‍ന്ന നേതാക്കളോടും മാധ്യമ പ്രമുഖരോടും ആശയവിനിമയം നടത്തുമെന്നും മാധവ് പറഞ്ഞു.
ആര്‍എസ്എസ് നിരന്തരം വിമര്‍ശനങ്ങളുന്നയിക്കുന്ന ഒരു രാ ജ്യ ത്തുനിന്നുള്ള ക്ഷ ണം സ്വീ കരിച്ചത് ചൂണ്ടിക്കാട്ടിയപ്പോ ള്‍ അതുകൊണ്ടു തന്നെയാണ് തങ്ങള്‍ പോകുന്നതെന്ന് മാധവ് പറഞ്ഞു.
ഇന്ത്യാ-ചൈന ബന്ധത്തില്‍ വളരെ ശക്തമായ കാഴ്ചപ്പാടാണുള്ളത് ഇത് ആ കാഴ്ചപ്പാട് പങ്കുവയ്ക്കാനുള്ള അവസരമായി കരുതുന്നു.ജനങ്ങള്‍ തമ്മിലുള്ള ഇടപെടലുകളെ എല്ലായ്പ്പോഴും സ്വാഗതം ചെയ്യുന്നതായും മാധവ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: