തൃശൂര്‍: തൊഴിലാളികളുടെ വിഷയത്തില്‍ പ്രധാനമന്ത്രി അജ്ഞത നടിക്കുകയാണെന്ന് ബിഎംഎസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ.സജിനാരായണന്‍ പറഞ്ഞു. ബിഎംഎസ് നേതൃത്വത്തിലുള്ള ധനലക്ഷ്മി ബാങ്ക് വര്‍ക്കേഴ്സ് യൂണിയന് ദേശീയസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴില്‍ ബന്ധങ്ങള്‍ വഷളാകുന്നതിന്റെ നിരവധി ഉദാഹരണങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്ന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടര ദശാബ്ദങ്ങളായി കാര്യമായ സമരങ്ങളില്ലാതെ ശാന്തമായിരിക്കുന്ന തൊഴിലിടങ്ങളില്‍ 2008ന് ശേഷം തൊഴില്‍ സമരങ്ങളുടെ കാലം തിരിച്ചുവന്നിരിക്കുകയാണ്. സമരങ്ങള്‍ക്ക് പകരം നില്‍ക്കാനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതിന് തയ്യാറായിട്ടില്ല.
നാഷണല്‍ ഓര്ഗനൈസേഷന് ഓഫ് ബാങ്ക് വര്‍ക്കേഴ്സ് ദേശീയ ജനറല്‍ സെക്രട്ടറി അശ്വനി കുമാര്‍ റാണ മുഖ്യപ്രഭാഷണം നടത്തി. ധനലക്ഷ്മി ബാങ്ക് മാനേജിങ്ങ് ഡയറക്ടര്‍ പി.ജി.ജയകുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ടി.റാവുവിനെ ചടങ്ങില്‍ ആദരിച്ചു. ബി.ജെ.വിന്‍സെന്റ്, എം.ബി.ഹരിനാരായണന്, എം.രാജന് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ വി.രാധാകൃഷ്ണന്, എം.ശങ്കരന്‍കുട്ടി, കെ.വിനോദ്കുമാര്‍, വി.എന്‍.കൃഷ്ണന്, പി.എസ്.സുരേഷ്, എ.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.രാജന് (പ്രസിഡണ്ട്), ബി.ജെ.വിന്‍സെന്റ്, എ.ശ്രീകുമാര്‍, വി.എന്‍.കൃഷ്ണന് (വൈ.പ്രസിഡണ്ടുമാര്‍), കെ.വിനോദ്കുമാര്‍ (ജന.സെക്രട്ടറി), പി.എസ്.സുരേഷ് (ഡെ.ജനറല്‍ സെക്രട്ടറി), കെ.കെ.രമേഷ് (ഓര്‍ഗ.സെക്രട്ടറി), എബി വി രമണ, വി.മോഹന്‍, കെ.രാഘവന്, കെ.ആര്.ഗണേഷ്, സി.ബി.ജയകുമാര്‍, പി.എന്‍.ജാനകി, പി.എ.കൃഷ്ണന്, കെ.ഗിരീഷ്, വിജയ് ഹരിവാറങ്ക് (സെക്രട്ടറിമാര്‍), ഇ.വി.രാജീവ് (ട്രഷറര്‍), വി.പ്രകാശ് (ഓഫീസ് സെക്രട്ടറി) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: