ന്യൂദല്‍ഹി: ഇറ്റാലിയന്‍ കമ്പനിയുമായുള്ള കോപ്ടര്‍ ഇടപാടിലെ അഴിമതി കൈകാര്യംചെയ്ത രീതി കേന്ദ്രസര് ക്കാരില് വന്‍ ആശയക്കുഴപ്പം സൃഷ് ടിച്ചിരിക്കുന്നു. സംഭവംപുറത്തറിഞ്ഞ ഉടനെ ആദര്‍ശവാനായ പ്രതിരോധമന്ത്രി എ.കെ.ആന്റണി സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കരാര്‍ റദ്ദാക്കുകയും ചെയ്തു. ഇത് കോണ്‍ ഗ്രസിനെയും കേന്ദ്രസര്‍ക്കാരിനെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയും സോണിയഗാന്ധി അടക്കമുള്ള മറ്റ് മുതിര്‍ന്ന നേതാക്കളോട് ആലോചിക്കാതെയാണ് ആന്റണി ഇതിന് മുതിര്‍ന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാര്‍ലമെന്റ്ല്‍ ഏതുതരം ചര്‍ച്ചയ്ക്കും തയ്യാറാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ആശയക്കുഴപ്പം മറച്ചുവയ്ക്കാനാണ്. അതിനിടെ അഴിമതി ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്റ് സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന ഉറപ്പുമായി വിദേശകാര്യമന്ത്രി രംഗത്തെത്തി. ഇതും കേന്ദ്രസര്‍ക്കാരിന് വിഷയത്തെക്കുറിച്ച് പൊതുവായ കാഴ്ചപ്പാടില്ലെന്ന വിലയിരുത്തലാണുളവാക്കുന്നത്. മാത്രമല്ല, ഹെലികോപ്ടര്‍ ഇടപാട് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കി എന്നതിനു വ്യക്തമായ സൂചന കൂടിയാണ് ഇതെല്ലാം വെളിവാക്കുന്ന ത്. എന്നാല്‍ മുന്‍ അഴിമതി ഇടപാടികളില്‍ യു പി എ സര്‍ക്കാരിന്റെ നിലപാടിതായിരുന്നില്ല. അന്നൊക്കെ പാര്‍ലമെന്റ്ല്‍ ചര്‍ച്ച വേണ്ടന്ന വാശിയായിരുന്നു കോണ്‍ഗ്രസിന്. ടു ജി ഇടപാടില്‍ പോലും പാര്‍ലമെന്റ് സമിതി അന്വേഷണത്തിനായി പ്രതിപക്ഷത്തിന് ദിവസങ്ങളോളം പാര്‍ലമെന്റ് സ്തംഭിപ്പിക്കേണ്ടതായിപ്പോലും വന്നു.
അങ്കലാപ്പിനൊപ്പം കേന്ദ്രമന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസത്തിനും ഹെലികോപ്ടര്‍ ഇടപാട് വഴിവച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയോട് ആലോചിക്കാതെ പ്രതിരോധമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും വിദേശകാര്യമന്ത്രി അറിയാതെ നടക്കുന്ന കരാര്‍ റദ്ദാക്കല്‍ നീക്കവുമാണ് മന്ത്രിസഭയില്‍ തര്‍ക്കത്തിനിടയാക്കിയത്. സിബിഐ പ്രധാനമന്ത്രിയുടെ കീഴിലാണ്. വിദേശരാജ്യങ്ങളുമായുള്ള ഇടപാട് നോക്കേണ്ടത് വിദേശകാര്യവകുപ്പും. എന്നാല്‍ ആരോപണങ്ങള്‍ ഉയര്‍ന്നയുടന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി സിബിഐ അന്വേഷണത്തിനും കരാര്‍ റദ്ദാക്കലിനും മുന്‍കൈയെടുത്തു. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ ഉപസമിതി, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവയുമായി കൂടിയാലോചിക്കാതെ ആന്റണിയെടുത്ത തീരുമാനത്തിനെതിരെയാണ് മന്ത്രിസഭയ്ക്കുള്ളില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരുന്നത്. ആന്റണിയുടെ പരിശുദ്ധന് എന്ന പ്രതിച്ഛായയാണ് പരസ്യ വിമര്‍ശനത്തിന് മറ്റ് മന്ത്രിമാര്‍ക്ക് തടസ്സം.
എന്നാല്‍ കരാര്‍ റദ്ദാക്കാനുള്ള നീക്കത്തെപ്പറ്റി കൂടിയാലോചന നടത്താഞ്ഞതിനുള്ള എതിര്‍പ്പ് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പ്രസ്താവനയിലൂടെ പ്രകടിപ്പിച്ചു. ധൃതിപിടിച്ച് കരാര്‍ റദ്ദാക്കുന്നത് ഇന്ത്യയുടെ പ്രതിരോധ തയ്യാറെടുപ്പുകളെ ബാധിക്കുമെന്നാണ് സല്മാന് ഖുര്‍ഷിദ് പറയുന്നത്. ഹെലികോപ്ടറിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആരും സംശയമുന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കരാര്‍ റദ്ദാക്കേണ്ട ആവശ്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 3600 കോടി രൂപയുടെ ഇടപാട് റദ്ദാക്കുന്നതിന് മുന്നോടിയായി ഇറ്റാലിയന്‍ കമ്പനി ഫിന്‍മെക്കാനിക്കയെ പ്രതിരോധമന്ത്രാലയം കരിമ്പട്ടികയില്‍ പെടുത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
എ.കെ.ആന്റണി ധൃതിയില്‍ കാര്യങ്ങള്‍ നടത്തിന്നുണ്ടെങ്കിലും പ്രധാനപ്രതിസ്ഥാനത്തുള്ള പ്രതിരോധ വകുപ്പിന്റെ പിടിപ്പുകേടിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഹെലികോപ്ടര്‍ ഇടപാടില്‍ കോഴ കൈമാറിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ നവംബറില്‍ത്തന്നെ പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിരുന്നു. മറുപടി നല്കിയതാകട്ടെ രണ്ടുമാസത്തിനുശേഷം ജനുവരിയില്‍. തങ്ങള്‍ക്ക് ഇതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ മറുപടി.
ആദായനികുതി വകുപ്പിന്റെ രഹസ്യാന്വേഷണവിഭാഗമാണ് സേനയിലേത് അടക്കം ചിലരുടെ അക്കൗണ്ടുകളില്‍ അസ്വാഭാവികമായ ഇടപാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് കോപ്ടര്‍ ഇടപാടിലെ കഥാപാത്രങ്ങളാണിതെന്ന സംശയം ബലപ്പെട്ടതും പ്രതിരോധമന്ത്രാലയത്തെ അറിയിച്ചതും. ഇതിനോടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം സുപ്രധാനവകുപ്പിന്റെ കഴിവുകേടിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹെലികോപ്ടര്‍ ഇടപാടിലെ കോഴയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്ത്യയിലേയും ഇറ്റലിയിലേയും പത്രങ്ങളില്‍ ഒരു വര്‍ഷം മുമ്പെ വന്നിട്ടും പ്രതിരോധ മന്ത്രാലയം നടപടിയൊന്നും എടുത്തിരുന്നില്ല.
അതിനിടെ, കോപ്ടര്‍ കോഴ അന്വേഷിക്കുന്ന സിബിഐ സംഘം ഇറ്റലിയിലെത്തി. ഇവര്‍ കോപ്ടര്‍ നിര്‍മാതാക്കളായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനി അധികൃതരുമായും ഇറ്റാലിയന്‍ അധികാരികളുമായും ചര്‍ച്ച നടത്തി കോഴയുടെ വിവരങ്ങള്‍ ശേഖരിക്കും. കോപ്ടര്‍ കോഴ സംബന്ധിച്ച് ഇറ്റാലിയന്‍ കോടതിയില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിെന്റ പകര്‍പ്പ് ഔദ്യാഗികമായി ലഭിക്കാനുള്ള ശ്രമങ്ങളും നടത്തും.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: